കൊച്ചി: 'തീറ്റ റപ്പായി' സിനിമയുടെ പോസ്റ്ററുകളിൽനിന്ന് പേര് നീക്കിയ സംഭവം ഒത്തുതീർപ്പായി. പരാതിക്കാരനും എതിർകക്ഷികളും കോടതിയിൽ ഹാജരായി ഒത്തുതീർപ്പിന് സമ്മതിച്ച് മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകിയതോടെയാണ് കേസ് തീർപ്പാക്കിയത്. എരൂർ സ്വദേശി സി.എ. സജീവൻ ചിത്രത്തിെൻറ നിർമാതാവിനെയും സംവിധായകൻ അടക്കമുള്ളവരെയും എതിർകക്ഷികളാക്കി നൽകിയ ഹരജി പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം റിലീസിങ് തടഞ്ഞിരുന്നു. ചിത്രത്തിെൻറ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് സി.എ. സജീവനായിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി പോസ്റ്ററുകളടക്കം പുറത്തുവന്നതോടെ സി.എ. സജീവെൻറ പേര് ഇതിൽനിന്ന് മാറ്റിയെന്നാരോപിച്ചായിരുന്നു ഹരജി. പേര് ഉൾപ്പെടുത്താൻ തയാറാണെന്ന് സിനിമ പ്രവർത്തകർ സമ്മതിച്ചതോടെയാണ് തർക്കം ഒത്തുതീർപ്പായത്. ഇതോടെ മുൻനിശ്ചയിച്ച പ്രകാരം സിനിമ റിലീസിങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.