കഞ്ചാവ് കടത്ത്; മൂന്നുപേർ അറസ്​റ്റിൽ

ആലപ്പുഴ: എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ സമീപത്തുനിന്ന് 25 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സുധ വിലാസത്തിൽ രാകേഷ് (20), ആലപ്പുഴ കോമളപുരം രാമവർമ കോളനിയിൽ സജീർ (18), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഇജാസ് (18) എന്നിവരാണ് പിടിയിലായത്. റെയിൽപാളത്തിൽ കല്ലുെവച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചതിന് െറയിൽവേ പൊലീസിേൻറത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ പിടികൂടുമ്പോൾ തമിഴ്നാട് ഈറോഡിൽനിന്ന് രാത്രി െട്രയിനിൽ ഹരിപ്പാട് എത്തുന്ന സഫീർ എന്നയാളിൽനിന്നും കഞ്ചാവ് വാങ്ങുന്നതിനായി കരുതിയിരുന്ന 79,000 രൂപയും ഉണ്ടായിരുന്നു. കാറിൽ കഞ്ചാവ് കടത്തി, കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ഉൾപ്പെടെ എക്സൈസിലെയും പൊലീസിലെയും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് സഫീർ. സഫീർ മുഖാന്തരമാണ് പല സ്ഥലങ്ങളിലുള്ള ഇവർ പരിചയപ്പെടുന്നതും സംഘം ചേർന്നതെന്നും പറയുന്നു. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത്, കൗൺസലിങ് നൽകി ജാമ്യത്തിൽവിട്ടു. ആ കുടുംബങ്ങൾക്ക് തണലൊരുക്കാൻ നാടൊരുങ്ങുന്നു ആലപ്പുഴ: ചെങ്ങന്നൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ സഹായ സമിതി. നാടിനെ കണ്ണീരിലാഴ്ത്തി ചെങ്ങന്നൂരിലെ എം.സി റോഡിൽ മുളക്കുഴ കെ.എസ്.ഇ.ബി ഒാഫിസിന് സമീപമുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സീവ്യൂ വാർഡിലെ ഖലാസി തൊഴിലാളികളായ ആസാദ്, വൈ.ഇ. സജീവ്, വൈ.ഇ. ബാബു, ബാബു കോയ എന്നിവർ മരണപ്പെട്ടിരുന്നു. ഇവരുടെ മരണത്തോടെ നാല് കുടുംബങ്ങളുടെ വരുമാന മാർഗം നിലച്ചിരുന്നു. ഈ കുടുംബങ്ങളെ സഹായിക്കാൻ വ്യാപാര സമൂഹത്തിൽനിന്നും പൊതുജനങ്ങളിൽ നിന്നും വ്യക്തിപരമായും കുടുംബ സഹായ നിധി സ്വരൂപിച്ച് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. നഗരസഭ ചെയർമാൻ തോമസ് ജോസഫ് ചെയർമാനും മുൻ എം.എൽ.എ എ.എ. ഷുക്കൂർ വർക്കിങ് ചെയർമാനും മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ജനറൽ കൺവീനറായും 52 വാർഡുകളിലെ കൗൺസിലർമാർ, സർവകക്ഷി അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകളുടെ അംഗങ്ങൾ എന്നിവർ ചേർന്ന് വിപുലമായ ധനസമാഹരണ കമ്മിറ്റി രൂപവത്കരിച്ചു. സഹായങ്ങൾ കമ്മിറ്റി മുഖേനയോ നേരിട്ടോ എട്ട്, ഒമ്പത് തീയതികളിൽ 52 വാർഡുകളിൽ നടക്കുന്ന ധനസമാഹരണ പരിപാടിയിലോ നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.