ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് മികച്ച വിലകിട്ടുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് മായം കലരാത്ത മത്സ്യം ലഭിക്കാനും ലക്ഷ്യമിട്ട് മത്സ്യഫെഡ് 'തീരത്തിൽനിന്ന് മാർക്കറ്റിലേക്ക്' പദ്ധതി ആവിഷ്കരിച്ചതായി ചെയർമാൻ പി.പി. ചിത്തരഞ്ജൻ അറിയിച്ചു. സംസ്ഥാനത്ത് 100 ഫിഷ്ബൂത്തുകൾ തുറക്കും. 33 ഫിഷ് ബൂത്തുകൾ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഫിഷ്സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഇവിടങ്ങളിലും പ്രാദേശിക മത്സ്യ ചന്തകളിലുമായിരിക്കും വിപണനം. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും ബേക്കറി ജങ്ഷനിലും ആരംഭിച്ച 'അന്തിപ്പച്ച' വിൽപന കേന്ദ്രം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. നാല് മാർക്കറ്റുകൾ നവീകരിച്ചതായും അദ്ദേഹം ആലപ്പുഴ പ്രസ് ക്ലബിെൻറ മീറ്റ് ദി പ്രസ് പരിപാടിയിൽ വ്യക്തമാക്കി. ആലപ്പുഴയിൽ പാതിരപ്പള്ളിക്കും ചേർത്തലക്കുമിടയിൽ ദേശീയ പാതയിൽ മത്സ്യ വിഭവങ്ങൾ മാത്രം വിളമ്പുന്ന ഭക്ഷണ ശാലയും അരൂരിൽ ഹൈടെക്ക് മാർക്കറ്റും ആരംഭിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വികസനക്ഷേമ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികളും നടപ്പാക്കുന്നതായി ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.