ചേർത്തല: ബിന്ദു പദ്മനാഭെൻറ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിത്തിരിവിലേക്ക്. ബിന്ദു കുടുംബ പെന്‍ഷന്‍ 2005ന് ശേഷവും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബിന്ദുവിെൻറ പിതാവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പദ്മനാഭപിള്ളയുടെ കുടുംബ പെൻഷൻ 2005 ഒക്ടോബർ വരെ ചേർത്തല സബ്ട്രഷറിയിൽ നിന്നുമാണ് ബിന്ദു വാങ്ങിയിരുന്നത്. എന്നാൽ, ബുധനാഴ്ച നാർകോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചേർത്തല സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിൽ ഇതിനുശേഷം പെൻഷൻ അക്കൗണ്ട് ആലപ്പുഴ സബ് ട്രഷറിയിലേക്ക് ട്രാൻസ്ഫർ ചെയ്ത രേഖ കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴ സബ് ട്രഷറി ഓഫിസറോട് ഇതിെൻറ വിശദവിവരങ്ങൾ ആവശ്യപ്പെട്ട് ഡിവൈ.എസ്.പി കത്ത് നൽകിയിരിക്കുകയാണ്. മറുപടി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പള്ളിപ്പുറത്ത് സെബാസ്റ്റ്യെൻറ വീട്ടിൽനിന്ന് ഒരു സ്ത്രീയെ സെബാസ്റ്റ്യെൻറ കൂടെ കൊണ്ടുപോയിട്ടുള്ളതായി മൊഴി നല്‍കിയ ടാക്സി ഡ്രൈവറെ രണ്ടാം പ്രതി മിനിയാണോ അതെന്ന് അറിയാന്‍ കാണിച്ചപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. 13.5 കോടിയുടെ അബൂദബി ലോട്ടറി കുട്ടനാട് സ്വദേശിക്ക് കുട്ടനാട്: 13.5 കോടിയുടെ അബൂദബി ലോട്ടറി കുട്ടനാട് സ്വദേശിക്ക് ലഭിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് കായൽപ്പുറം വില്ലുവിരുത്തിൽ മാത്യുവിെൻറയും കുഞ്ഞമ്മയുടെയും മകൻ ടോജോ മാത്യുവിനെ തേടിയാണ് ഭാഗ്യമെത്തിയത്. ആറുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. അബൂദബി സ്കൈ ലൈൻ ജനറൽ കോൺട്രാക്‌ടേഴ്സിലെ സിവിൽ സൂപ്പർവൈസറായ ടോജോ കഴിഞ്ഞ ഒമ്പത് മാസങ്ങളായി അബൂദബി ബിഗ് ലോട്ടറി സ്ഥിരമായി എടുക്കുന്നയാളാണ്. 1000 ദിർഹം വിലയുള്ള ടിക്കറ്റ് കമ്പനിയിലെ മറ്റു സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് എടുത്തിരുന്നത്. ഓരോ മാസവും സുഹൃത്തുക്കളിലാരുടെയെങ്കിലും പേരിലാണ് എടുക്കുക. ജോലി അവസാനിപ്പിച്ച് മടങ്ങുന്നതിനാൽ സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്നാണ് ഇത്തവണ തെൻറ പേരിലെടുത്തതെന്ന് ടോജോ പറഞ്ഞു. 18 പേർ ചേർന്നാണ് ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയത്. 500 ദിർഹം വിലയുള്ള രണ്ടു ടിക്കറ്റ് എടുക്കുമ്പോൾ ഒരെണ്ണം സൗജന്യമായി ലഭിക്കുന്നതിനാലാണ് 1000 ദിർഹത്തിെൻറ ടിക്കറ്റ് എടുക്കുന്നത്. ഇത്തവണ സൗജന്യമായി ലഭിച്ച ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ഡൽഹിയിൽ സ്റ്റാഫ് നഴ്സായ ഭാര്യ മിനുവിനോടൊപ്പമാണ് ടോജോ ഇപ്പോൾ താമസിക്കുന്നത്. ആഗസ്റ്റ് മൂന്നിന് മുമ്പ് സമ്മാനത്തുക ഏറ്റുവാങ്ങുന്നതിനായി പോകാനുള്ള തയാറെടുപ്പിലാണ് ടോജോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.