ആലപ്പുഴ: ആലപ്പുഴ പ്രസ്ക്ലബും ആർ. മാനസൻ സുഹൃദ്വേദിയും ചേർന്ന് ദൃശ്യമാധ്യമ പ്രവർത്തകനായിരുന്ന ആർ. മാനസെൻറ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ ദൃശ്യമാധ്യമ പുരസ്കാരത്തിന് ഏഷ്യനെറ്റ് കൊച്ചി ചീഫ് റിപ്പോർട്ടർ എൻ.കെ. ഷിജു അർഹനായി. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെ ആസ്പദമാക്കി സംേപ്രഷണം ചെയ്ത 'ജീവിതം കട്ടപ്പുറത്ത്' റിപ്പോർട്ടാണ് അവാർഡിന് അർഹമായത്. 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഇൗമാസം 28ന് ആലപ്പുഴ പ്രസ്ക്ലബിൽ ചേരുന്ന സമ്മേളനത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കൈമാറുമെന്ന് പ്രസ്ക്ലബ് പ്രസിഡൻറ് വി.എസ്. ഉമേഷും സെക്രട്ടറി ജി. ഹരികൃഷ്ണനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല, മാധ്യമപ്രവർത്തകരായ ജയമോഹൻ നായർ (മനോരമ ന്യൂസ്), രഞ്ജിത്ത് രാമചന്ദ്രൻ (ന്യൂസ് 18 മലയാളം) എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കണ്ണൂർ പെരളശ്ശേരിയിൽ പി.പി. കുമാരെൻറയും ശാന്തകുമാരിയുടെയും മകനാണ് ഷിജു. പി. നവ്യയാണ് ഭാര്യ. ഇഷാനി മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.