എം.ടി. ചന്ദ്രസേനന്‍ അവാർഡ്​ കവി പി.കെ. ഗോപിക്ക്​

ആലപ്പുഴ: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായ എം.ടി. ചന്ദ്രസേന​െൻറ സ്മരണക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കവി പി.കെ. ഗോപി അര്‍ഹനായി. ആഗസ്റ്റ് 16ന് ആലപ്പുഴയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും. 10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് നിർണയ ട്രസ്റ്റ് യോഗത്തില്‍ പ്രസിഡൻറ് എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വി.പി. ചിദംബരന്‍, എന്‍.പി. കമലാധരന്‍, എം.ഡി. സുധാകരന്‍, കെ.പി. പുഷ്കരന്‍ എന്നിവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സമ്മേളനം ആലപ്പുഴ: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല സമ്മേളനം ആഗസ്റ്റ് അഞ്ചിന് അമ്പലപ്പുഴയിൽ നടത്തും. സമ്മേളന നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപവത്കരണയോഗം ഇൗ മാസം 12ന് വൈകീട്ട് മൂന്നിന് അമ്പലപ്പുഴ എം.കെ സ്മാരകത്തിൽ ചേരുമെന്ന് ജില്ല ജന. സെക്രട്ടറി ഒ.കെ. മോഹനൻ അറിയിച്ചു. സമരം അനവസരത്തിലെന്ന് ബസ് ഉടമകള്‍ ആലപ്പുഴ: ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ ശമ്പളവർധന ആവശ്യപ്പെട്ട് ഇൗ മാസം 12ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം അനവസരത്തിലായിപ്പോയെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍. ബസ് സവിസിലെ അനുബന്ധ ചെലവുകളും ഇൻഷുറന്‍സ് പ്രീമിയത്തിലെ വലിയ വർധനവും ദിനംപ്രതി ഡീസല്‍ വില വർധിപ്പിക്കുന്ന കേന്ദ്രനയവുംമൂലം സംസ്ഥാനത്തെ സ്വകാര്യബസ് മേഖല പ്രതിസന്ധിയിലാണ്. ആലപ്പുഴയില്‍ വളരെ ചെറിയ ദൂരംമാത്രം സർവിസ് നടത്തിവരുന്ന സ്വകാര്യബസ് ഉടമകള്‍ക്ക് ഒരുദിവസം ലഭിക്കുന്ന മിച്ചം എന്താണെന്ന് കൃത്യമായി അറിയാവുന്നതും തൊഴിലാളികള്‍ക്കാണ്. ഇന്ധനവില കുറക്കാന്‍ താമസിയാതെ കേന്ദ്രസര്‍ക്കാര്‍ സ്വയം മുന്നോട്ടുവരാവുന്ന സാഹചര്യം നിലവിലുള്ളതുകൊണ്ട് തൊഴിലാളികള്‍ ഇപ്പോള്‍ സമരരംഗത്തുനിന്ന് പിന്മാറാന്‍ തയാറാകണമെന്നും യോഗം അഭ്യർഥിച്ചു. കെ.ബി.ടി.എ ജില്ല പ്രസിഡൻറ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, ടി.പി. ഷാജിലാല്‍, നവാസ് പാറായില്‍, മുഹമ്മദ് ഷെരീഫ്, ബാബു, സത്താര്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.