ചെങ്ങന്നൂർ: ബുധനൂരിൽ ഒന്നര പതിറ്റാണ്ടായി പ്രവർത്തിച്ചുവന്നിരുന്ന കശുവണ്ടി ഫാക്ടറിക്ക് താഴ് വീണിട്ട് 18 മാസം. 200 കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലായത്. 2003ലാണ് കശുവണ്ടി ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. ഷെല്ലിങ്ങിലും പീലിങ്ങിലുമായി ബുധനൂർ, ഗ്രാമം, പെരിങ്ങിലിപ്പുറം, ഉളുന്തി, എണ്ണക്കാട്, കാടൻ മാവ്, കുളിക്കാംപാലം, പാണ്ടനാട്, മാന്നാർ, ഇരമത്തൂർ, പാവുക്കര, തലവടി എന്നീ പ്രദേശങ്ങളിൽനിന്നുമായി ഏകദേശം അഞ്ഞൂറോളം സ്ത്രീകളാണ് ജോലി ചെയ്തിരുന്നത്. കൂടാതെ, കശുവണ്ടി കയറ്റുന്നതിനും ഇറക്കുന്നതിനും വറക്കുന്നതിനുമായി 20 പുരുഷ തൊഴിലാളികളും ജോലി ചെയ്തിരുന്നു. മാന്നാർ-പുലിയൂർ റോഡിൽ ബുധനൂർ തോപ്പിൽ ചന്തക്ക് വടക്കുവശം പെരിങ്ങാട്ടാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന ഉടമസ്ഥ കൈമാറ്റവുമായി ബന്ധപ്പെട്ട് സ്ഥാപനം പലപ്പോഴും മാസങ്ങളോളം അടച്ചിടുകയും പിന്നീട് തുറന്നുപ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ തൊഴിലാളികളുടെ എണ്ണത്തിലും കുറവുവരാൻ തുടങ്ങി. ഇപ്പോൾ കൊല്ലം കുണ്ടറ ആസ്ഥാനമായുള്ള സ്ഥാപനമാണ് കശുവണ്ടി ഫാക്ടറി ഏറ്റെടുത്ത് നടത്തിവന്നിരുന്നത്. നിലവിൽ ഷെല്ലിങ്ങിന് 50ഉം പീലിങ്ങിന് 100ഉം തൊഴിലാളികളാണ് ഉള്ളത്. കൃത്യമായി പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽനിന്ന് രണ്ട് ലോഡ് കശുവണ്ടിപ്പരിപ്പ് കയറ്റി അയച്ചിരുന്നു. 18 മാസം മുമ്പ് തൊഴിലാളികളുടെ വേതന വർധന നിലവിൽ വന്നതോടെയാണ് ഫാക്ടറിയിൽ പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് തൊഴിലാളികൾ പറയുന്നു. 18 മാസമായിട്ടും സ്ഥാപനം തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കാതെ വന്നതോടെ 15 തൊഴിലാളികൾ തങ്ങളുടെ പി.എഫ് തുക ലഭിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കുകയാണ്. അടിയന്തരമായി ഫാക്ടറി തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചെങ്ങന്നൂർ താലൂക്ക് കശുവണ്ടി തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) പ്രസിഡൻറ് ജി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. സെമിനാർ ചെങ്ങന്നൂർ: ചെറിയനാട് മാമ്പ്രകൈരളി ഗ്രന്ഥശാലയിലെ കരിയർ ഗൈഡൻസ് കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി വിദ്യാർഥികൾക്കായി സ്മാർട്ട് ഫോൺ റിപ്പയറിങ് മേഖലയെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ഏഴിന് രാവിലെ 10ന് മാവേലിക്കര വന്ദന ഇൻറർനാഷനലിൽ സെമിനാർ നടക്കും. ഫോൺ: 99617 75287. വാര്‍ഷികവും കുടുംബസംഗമവും മാന്നാര്‍: കുട്ടമ്പേരൂര്‍ 2413ാം നമ്പര്‍ എൻ.എസ്.എസ് കരയോഗത്തിെൻറ 58ാമത് വാര്‍ഷികവും കുടുംബസംഗമവും നടന്നു. ചെങ്ങന്നൂര്‍ താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് പി.എന്‍. സുകുമാരപ്പണിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ഗോപാലകൃഷ്ണന്‍ നായര്‍ മെഴുവേലില്‍ അധ്യക്ഷതവഹിച്ചു. യൂനിയൻ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, ജയകുമാര്‍ മണ്ണാര്‍മഠം, മുരളീധരന്‍നായര്‍, രാധാകൃഷ്ണന്‍ പാട്ടത്തില്‍, കേശവന്‍കുട്ടി നായര്‍ കാവേരി എന്നിവർ സംസാരിച്ചു. 80ന് മുകളില്‍ പ്രായമുള്ള അമ്മമാരെ ആദരിക്കല്‍, മുതിര്‍ന്ന കരയോഗം അംഗങ്ങള്‍ക്ക് ധനസഹായ വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, പ്രതിഭകളെ ആദരിക്കല്‍, പഠനോപകരണ വിതരണം എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.