'തീറ്റ റപ്പായി' സിനിമ റിലീസിങ്ങിന്​ താൽക്കാലിക സ്​റ്റേ

കൊച്ചി: ഇൗ മാസം ഏഴിന് പുറത്തിറങ്ങാനിരുന്ന 'തീറ്റ റപ്പായി' സിനിമയുടെ റിലീസിങ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി താൽക്കാലികമായി തടഞ്ഞു. എരൂർ സ്വദേശി സി.എ. സജീവൻ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കെ.ബി.എം ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തി​െൻറ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് താനായിരുന്നെന്നും എന്നാൽ, റിലീസിങ്ങിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്ററുകളിൽ കഥയും തിരക്കഥയും മറ്റൊരാളുടെ പേരിലാക്കി മാറ്റിയതായും ഹരജിയിൽ പറയുന്നു. രേഖകൾ പരിശോധിച്ച കോടതി ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ചിത്രത്തി​െൻറ റിലീസിങ് തടയുകയായിരുന്നു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവുണ്ട്. കേസ് വീണ്ടും ഇൗ മാസം 11ന് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.