കൊച്ചി: കൊച്ചി മെട്രോ സ്ഥിരം യാത്രക്കാര്‍ക്ക് ഇളവുകളോടെ പ്രതിമാസ, ദ്വൈമാസ പ്രത്യേക പാസുകള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രകാശനം വ്യാഴാഴ്ച രാവിലെ 11.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ കെ.എം.ആര്‍.എല്‍ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് നിര്‍വഹിക്കും. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കും പാസ്. ഇതുപയോഗിച്ച് രണ്ട് നിശ്ചിത സ്റ്റേഷനിടയില്‍ യാത്ര ചെയ്യാം. 30 ദിവസത്തെ കാലാവധിയുള്ള പ്രതിമാസ പാസില്‍ 30 യാത്ര നടത്താം. ദ്വൈമാസ പാസില്‍ 60 ദിവസത്തെ കാലാവധിക്കിെട 60 യാത്രയും. പ്രതിമാസ പാസിന് ടിക്കറ്റ് നിരക്കിെൻറ 25 ശതമാനവും ദ്വൈമാസ പാസിന് 33 ശതമാനവും ഇളവുണ്ടാവും. ഒരു കൊച്ചി വണ്‍ കാര്‍ഡില്‍ ഒരുപാസ് മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. പാസെടുക്കുമ്പോള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന രണ്ട് സ്റ്റേഷൻ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. നിശ്ചയിച്ച രണ്ടുസ്റ്റേഷനില്‍ പ്രവേശിച്ച് യാത്ര ചെയ്യാതിരുന്നാലും ട്രിപ്പായി കണക്കാക്കും. നിശ്ചിത സ്റ്റേഷനുകളില്‍നിന്നല്ലാതെ മറ്റൊരിടത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പാസ് ആനുകൂല്യം ലഭിക്കില്ല. എന്നാല്‍, നിശ്ചയിക്കപ്പെട്ട സ്റ്റേഷനുകള്‍ക്കുമുമ്പേ യാത്ര അവസാനിപ്പിച്ചാല്‍ ഇളവ് ലഭിക്കും. മറ്റുയാത്രകള്‍ക്ക് കൊച്ചി വണ്‍ കാര്‍ഡിലെ ആനുകൂല്യമായ 20 ശതമാനം ഇളവ് മാത്രമായിരിക്കും. കാര്‍ഡില്‍ നിശ്ചിത ബാലന്‍സില്ലെങ്കില്‍ ടോപ് അപ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.