കൊച്ചി: പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന ചട്ടം ലംഘിച്ചതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 66 ലക്ഷം രൂപ പിഴ ഇൗടാക്കിയതായി പരിസ്ഥിതി വകുപ്പ് ഹൈകോടതിയിൽ. പഞ്ചായത്തുകളിലൂടെ 16 ലക്ഷവും നഗരകാര്യ വകുപ്പിലൂടെ 50 ലക്ഷവുമാണ് ഇൗടാക്കിയതെന്ന് പരിസ്ഥിതി അഡീഷനല്‍ സെക്രട്ടറി വി. വത്സ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ കൗണ്‍സില്‍ ഉൾപ്പെടെ സമര്‍പ്പിച്ച ഹരജികളിലാണ് വിശദീകരണം. 2016ലെ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിെൻറ ഭാഗമായി സംസ്ഥാനതല നിരീക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും ഇല്ലാതാക്കാനുമുള്ള സംവിധാനങ്ങള്‍ പല തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. പുനഃചംക്രമണം നടത്താനും പുനരുപയോഗിക്കാനും കഴിയുന്ന തരം മാലിന്യം റിസോഴ്സ് റിക്കവറി സെൻററുകളിലേക്കാണ് അയക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഓരോന്നും കോര്‍പറേഷനുകളില്‍ ഒന്നിലധികവും യൂനിറ്റുകൾ സ്ഥാപിക്കാന്‍ ശിപാര്‍ശയുണ്ട്. 85 യൂനിറ്റ് സ്ഥാപിച്ചു. 52 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. 82 എണ്ണം നിര്‍മാണത്തിലാണ്. പ്ലാസ്റ്റിക് പൊടിക്കുന്ന 111 യൂനിറ്റ് സ്ഥാപിച്ചതായും ഇതുവഴി 245 ടണ്‍ റോഡ് നിര്‍മാണത്തിന് നല്‍കിയതായും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.