​ൈഹകോടതി വിധി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്​ ബാധകമല്ല -പി.പി. ചിത്തരഞ്​ജൻ

ആലപ്പുഴ: ട്രോളിങ് വിഷയത്തിലെ ഹൈകോടതി വിധി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ബാധകമല്ലെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ. നാടൻ വള്ളങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുെന്നന്ന വ്യാഖ്യാനം ശരിയല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ട്രോളിങ് നടത്തുന്നില്ല. ഉപരിതല മത്സ്യബന്ധനം മാത്രമാണ് നടത്തുന്നത്. 2007ൽ എൽ.ഡി.എഫ് സർക്കാർ കേരള വർഷകാല മത്സ്യബന്ധന ബിൽ നിയമസഭയിൽ പാസാക്കിയിരുന്നു. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനുവേണ്ട എല്ലാ സംരക്ഷണവും നൽകുമെന്ന് ഫിഷറീസ് മന്ത്രി പ്രസ്താവിച്ചിട്ടുമുണ്ട്. ഫിഷറീസ് മന്ത്രി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എതിരായ നിലപാട് സ്വീകരിക്കുെന്നന്ന പ്രചാരണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. വിധിയിൽ ട്രോളിങ്ങുമായി ബന്ധപ്പെട്ട പരാമർശത്തി​െൻറ വ്യക്തത ഉറപ്പുവരുത്തുന്നതിന് സർക്കാർ ൈഹേകാടതിയിൽ പ്രത്യേക ഹരജി നൽകണമെന്നും പി.പി. ചിത്തരഞ്ജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.