ആലപ്പുഴ: കർക്കടക മാസത്തിലെ ഔഷധസേവക്കായി കേരളത്തിലുടനീളമുള്ള 114 ക്ഷേത്രങ്ങൾ സന്ദർശിച്ച് ഔഷധഭിക്ഷ സ്വീകരിക്കുന്ന യാത്രക്ക് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേൽപ്. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ വലിയമ്മ ഉമാദേവി അന്തർജനം ഔഷധഭിക്ഷ സമർപ്പണം നടത്തി. കൂത്താട്ടുകുളം നെല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഔഷധഭിക്ഷ യാത്ര ജില്ലയിലെ പര്യടനത്തിനിടെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെത്തിയത്. കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രദർശനത്തോടെയാണ് ഔഷധഭിക്ഷ യാത്ര ജില്ലയിൽ പ്രവേശിച്ചത്. കായംകുളം പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, ഹരിപ്പാട് മറ്റം ശ്രീമഹാദേവ ക്ഷേത്രം, ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തോട്ടപ്പള്ളി ശ്രീകുരുട്ടൂർ ഭഗവതി ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രം, വണ്ടാനം ശ്രീ ധർമശാസ്ത ക്ഷേത്രം, കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ആദ്യമായാണ് കർക്കടക ഔഷധസേവക്കായി ബൃഹത്തായ ഭിക്ഷയാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിലുടനീളം പര്യടനം നടത്തി ഇൗമാസം 15ന് നെല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തിൽ യാത്ര തിരിച്ചെത്തുന്നതോടെ കർക്കടകമാസ ഔഷധസേവക്ക് തുടക്കമാകും. ബി.ജെ.പി പരിപാടിയിൽ പെങ്കടുത്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെതിരെ പരാതി അമ്പലപ്പുഴ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം. ബി.ജെ.പിയുടെ 'സമ്പർക്ക് സെ സമർഥൻ' പരിപാടിയുടെ ഭാഗമായി പുന്നപ്രയിൽ സുരേഷ്ഗോപി എം.പി നടത്തിയ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്തതോടെയാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എസ്. പ്രഭുകുമാറിനെതിരെ കോൺഗ്രസിലെ ചിലർ പ്രസ്താവനകളുമായി രംഗത്തെത്തിയത്. പാർട്ടി ചുമതലയിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നിയോജക മണ്ഡലം മുൻ പ്രസിഡൻറ് മാഹീൻ തൈപ്പറമ്പിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് പരാതി നൽകി. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിേക്ക, പാർട്ടിയെ ശക്തിപ്പെടുത്തേണ്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മതസ്പർധയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെേപ്പാലുള്ള പാർട്ടി നടത്തിയ ചടങ്ങിൽ പങ്കെടുത്തത് ജനാധിപത്യ വിശ്വാസികൾക്കിടയിൽ ആശങ്കക്കും അതൃപ്തിക്കും ഇടയാക്കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ പ്രഭുകുമാറിനെ ബ്ലോക്ക് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മണിഓർഡർ പെൻഷന് കാലതാമസം നേരിടും ആലപ്പുഴ: പോസ്റ്റ് ഒാഫിസുകൾ കോർ ബാങ്കിങ് സംവിധാനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ട്രഷറിയിൽനിന്ന് അയക്കുന്ന മണിഓർഡർ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.