റോഡ്ഷോയും അനുസ്മരണ സമ്മേളനവും

കുട്ടനാട്: റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും ട്രാഫിക് ബോധവത്കരണം നടത്തുന്നതിനും പുളിങ്കുന്ന്, നെടുമുടി ജനമൈത്രി പൊലീസ് സ്‌റ്റേഷനുകളുടെ ആഭിമുഖ്യത്തില്‍ റോഡ് ഷോയും അനുസ്മരണ സമ്മേളനവും നടത്തി. ജില്ല പൊലീസ് മോധാവി എസ്. സുരേന്ദ്രന്‍ റോഡ്ഷോ ഫ്ലാഗ്ഒാഫും അനുസ്മരണ സമ്മേളന ഉദ്ഘാടനവും നിർവഹിച്ചു. റോഡപകടങ്ങള്‍ കുറക്കുന്നതിന് പൊലീസ് നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജന പങ്കാളിത്തമുണ്ടെങ്കില്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പൊലീസി​െൻറ 'ശുഭയാത്ര -2018'മായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പത്തുവര്‍ഷത്തിനിെട എ.സി റോഡില്‍ മരണപ്പെട്ടവരെ അനുസ്മരിച്ച് തിരിതെളിയിച്ചു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. തെക്കേക്കര സ​െൻറ് ജോര്‍ജ് പള്ളി വികാരി ഫാ. ജോഷി പുത്തന്‍പുരക്കല്‍, ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി, പുളിങ്കുന്ന് സി.ഐ പി.ആര്‍. സന്തോഷ്, നെടുമുടി എസ്.ഐ ജെ. സന്തോഷ്കുമാര്‍, പുളിങ്കുന്ന് പൊലീസ് പി.ആര്‍.ഒ ബിനു ജോസഫ്, ജനപ്രതിനിധികളായ ഉല്ലാസ് ബി. കൃഷ്ണ, പി. മുരളി, പ്രസന്നകുമാരി, കമലമ്മ ഉദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം മങ്കൊമ്പ് ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച റോഡ്ഷോയില്‍ നിരവധിപേര്‍ പങ്കെടുത്തു. വൈശ്യംഭാഗം ബി.ബി.എം.എച്ച്.എസ് വിദ്യാര്‍ഥികൾ അവതരിപ്പിച്ച നാടകവും അരങ്ങേറി. ഓട്ടോ ടാക്സിക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം അരൂർ: വൈറ്റില-അരൂർ ബൈപാസ് ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയിൽ ഓട്ടോ ടാക്സിക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. അരൂക്കുറ്റി സ്വദേശി ജാഫറി​െൻറ ഓട്ടോ ടാക്സിക്ക് ടോൾ അടപ്പിക്കാനുള്ള ശ്രമം സംഘർഷത്തിലെത്തി. വണ്ടിയുടെ മുൻവശത്തെ ഗ്ലാസ് ടോൾ ജീവനക്കാർ അടിച്ചുതകർത്തു. ഓട്ടോ ടാക്സി നിരത്തിലിറങ്ങിയിട്ട് ആറ് വർഷം കഴിയുന്നു. നാളിതുവരെ ടോൾ എടുക്കേണ്ടി വന്നിട്ടില്ല. ഓട്ടോറിക്ഷയുടെ ഗണത്തിൽപ്പെടുത്തി ടോളിൽനിന്ന് ഒഴിവാക്കിയിരുന്നു. ഓട്ടോ ടാക്സിയെ ടോൾ പിരിവിൽ ഉൾപ്പെടുത്താനുള്ള ഗൂഢനീക്കം നടത്തുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. ചേർത്തല താലൂക്കിലെ മുഴുവൻ ഓട്ടോ ടാക്സി ഡ്രൈവർമാരെയും സംഘടിപ്പിച്ച് ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. ഓട്ടോ ടാക്സികൾ നിരത്തി ടോൾ പിരിവ് തടയാനും നീക്കമുണ്ട്. ഇക്കോഷോപ്പുകളില്‍ നാടന്‍പച്ചക്കറി മതിയെന്ന് ധനമന്ത്രി മാരാരിക്കുളം: കൃഷിവകുപ്പി​െൻറ ഇക്കോ ഷോപ്പുകളില്‍ നാടന്‍ പച്ചക്കറികള്‍ മാത്രം മതിയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. യുവകര്‍ഷകനായ നിഷാദി​െൻറ തോട്ടത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തി​െൻറ മഴക്കാല പച്ചക്കറികൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരാരിക്കുളത്തെ ഇക്കോഷോപ്പില്‍ നാടന്‍ പച്ചക്കറികള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ്‌കുമാര്‍, വൈസ് പ്രസിഡൻറ് ഷീബ എസ്. കുറുപ്പ്, പി.പി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.