ഹംസഫര്‍ എക്‌സ്പ്രസിന്​ ആലപ്പുഴയിൽ സ്​റ്റോപ്​ അനുവദിക്കണം

ആലപ്പുഴ: പുതുതായി ആരംഭിക്കുന്ന തിരുനല്‍വേലി-ഗാന്ധിധാം ജങ്ഷന്‍ ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനിന് (19423/19424) ആലപ്പുഴയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) ആവശ്യപ്പെട്ടു. ജില്ല കേന്ദ്രമായ ആലപ്പുഴയില്‍ സ്റ്റോപ് അനുവദിച്ചില്ലെങ്കില്‍ ആലപ്പുഴക്കാര്‍ക്ക് ഈ ദീര്‍ഘദൂര ട്രെയിന്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പ്രസിഡൻറ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ടൗണ്‍ (നോര്‍ത്), ഷൊര്‍ണൂര്‍ ജങ്ഷന്‍, കോഴിക്കോട് മെയിന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ സ്‌റ്റോപ് അനുവദിച്ചിട്ടുള്ളത്. യാത്ര ആരംഭിച്ച് മൂന്നാം ദിവസമാണ് ലക്ഷ്യസ്ഥാനത്തെത്തുക. 2400 കിലോമീറ്ററാണ് ദൂരം. ആഴ്ചയിലൊന്ന് വീതം സര്‍വിസ്. 2016 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ ട്രെയിന്‍. ആദ്യം ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും (സൗത്) സ്റ്റോപ്പുകള്‍ സൂചിപ്പിച്ചിരുന്നതാണ്. മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക് വിജയിപ്പിക്കും അരൂർ: ബുധനാഴ്ച നടക്കുന്ന മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക് വിജയിപ്പിക്കാൻ വിവിധ ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചു. നിലവിലുള്ള നിരക്കുകൾ വർധിപ്പിക്കുക, പെട്രോൾ-ഡീസൽ, ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധന പിൻവലിക്കുക, 15 വർഷത്തേക്കുള്ള അഡ്വാൻസ് ടാക്സ് നിബന്ധന, ലീഗൽ മെട്രോളജി വകുപ്പി​െൻറ പിഴ തുടങ്ങിയവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. അരൂർ മുതൽ ചേർത്തല വരെയുള്ള മുഴുവൻ ഓട്ടോ-ടാക്സി വാഹനങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് െഎ.എൻ.ടി.യു.സി നേതാക്കളായ പി.ആർ. സോമകുമാർ, അസീസ് പായിക്കാട്, സി.െഎ.ടി.യു നേതാവ് പി.ടി. പ്രദീപൻ എന്നിവർ പറഞ്ഞു. അനിശ്ചിതകാല പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് നേതാക്കൾ അറിയിച്ചു. എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാർച്ച് നാളെ ആലപ്പുഴ: ജില്ലയുടെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ അധികാരികളെ ബോധ്യപ്പെടുത്താൻ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ പത്തിന് ഡി.ഡി.ഇ ഓഫിസ് മാർച്ചും അവകാശ പത്രിക സമർപ്പണവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.