മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കായി സെമിനാര്‍ നടത്തി

മൂവാറ്റുപുഴ: മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തി​െൻറ ഭാഗമാക്കി ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും എത്തിക്കാന്‍ ശ്രമിക്കുമെന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയുടെ കേരള ഘടകം ചെയര്‍മാന്‍ ഡി. ജേക്കബ് പറഞ്ഞു. ഓറിയൻറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 'നിരാമയ' ഇന്‍ഷുറന്‍സ് പദ്ധതിയില്‍പ്പെടുത്തി ലക്ഷം രൂപയുടെ സഹായം ഈ വര്‍ഷം 20,000 പേര്‍ക്ക് ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നിര്‍മല കോളജില്‍ നാഷനല്‍ സര്‍വിസ് സ്‌കീമുമായി സഹകരിച്ച് രണ്ട് ദിവസമായി നടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ദേശീയ സംഘടനയായ 'പരിവാറി'​െൻറ ഇടുക്കി - എറണാകുളം മേഖല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. േകരളത്തില്‍ ഏറ്റവും അധികം പേര്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കാന്‍ യത്‌നിച്ച പ്രഫ. ജോസ് അഗസ്റ്റിന് ഡി. ജേക്കബ് പാരിതോഷികം നൽകി. ഇടുക്കി-എറണാകുളം ജില്ലകളിലായി 5000 പേര്‍ക്കാണ് പ്രഫ. ജോസ് അഗസ്റ്റിന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. ജോസ് അഗസ്റ്റിന്‍, ബര്‍സാര്‍ ഫ്രാന്‍സീസ് കണ്ണാടന്‍, ഭാരവാഹികളായ അംബിക ശശി, ജലീല്‍ പെരുവന്താനം, ഷിബു പറയിടം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.