രാമേശ്വരം -കൽവത്തി കനാൽ ശുചീകരണം ഗൗരവമേറിയ വിഷയം -^ഹൈകോടതി

രാമേശ്വരം -കൽവത്തി കനാൽ ശുചീകരണം ഗൗരവമേറിയ വിഷയം --ഹൈകോടതി കൊച്ചി: ഫോർട്ട്കൊച്ചിയിലെ രാമേശ്വരം -കൽവത്തി കനാൽ ശുചീകരണം ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈകോടതി. കനാൽ വൃത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജി സമാന ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ െബഞ്ചി​െൻറ നിരീക്ഷണം. മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന കനാൽ കരയിലും പരിസരത്തും താമസിക്കുന്നവർക്ക് രോഗഭീഷണി ഉയർത്തുകയാണെന്നും കനാൽ ശുചീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫോർട്ട്കൊച്ചി പാണ്ടിക്കുടി സ്വദേശിനി കെ. നസീമ, പനയപ്പിള്ളി സ്വദേശിനി സുഹാസിനി എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വൃത്തിഹീനമായതിനാൽ രാമേശ്വരം കനാൽ കൊതുകുകളുടെ ഉൽപാദന കേന്ദ്രമായി മാറിയതായി ഹരജിയിൽ പറയുന്നു. കൽവത്തി കനാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിട നിർമാണ അവശിഷ്ടങ്ങളും അടിഞ്ഞുകൂടി ഒഴുക്കുനിലച്ച അവസ്ഥയിലാണ്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനാവാതെ കനാൽ കരകവിഞ്ഞ് മാലിന്യം സമീപത്തെ വീടുകളിേലക്കും കടകളിലേക്കും കയറുന്നു. ഇതോടൊപ്പം ഇഴജന്തുക്കളും ഒഴുകിയെത്തുന്നു. കനാൽ ശുചീകരണം ആവശ്യപ്പെട്ട് പലതവണ നഗരസഭക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളായ ശുദ്ധവായുവും ജലവും തങ്ങൾക്ക് നിഷേധിക്കുകയാണ്. മാലിന്യം നിറഞ്ഞ കനാലിലേക്ക് നിൽക്കുന്ന മരച്ചില്ലകൾ വെട്ടി കനാൽ വൃത്തിയാക്കുകയും വേണം. ഇതിനുശേഷം മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. കൊച്ചി മെട്രോ റെയിൽ കോർപറേഷനുമായി ചേർന്ന് നഗരത്തിലെ കനാലുകൾ വൃത്തിയാക്കുന്ന പദ്ധതിയിൽ രാമേശ്വരം -കൽവത്തി കനാലിനെക്കൂടി ഉൾപ്പെടുത്തണമന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.