ലോക്​സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: ഡി.സി.സി യോഗത്തിൽ തർക്കവും പോർവിളിയും

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പി​െൻറ മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ഡി.സി.സി യോഗത്തിൽ തർക്കവും പോർവിളിയും. നേതാക്കളുടെ ഇടപെടൽ കൊണ്ട് കൈയാങ്കളി ഒഴിവാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നേരിടാൻ ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന, വോട്ടർപട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയ വിഷയങ്ങളൊക്കെ വിശദമായി ചർച്ച ചെയ്ത് തീരുമാനങ്ങളിലെത്താനായിരുന്നു യോഗം. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, േപാഷക സംഘടന ഭാരവാഹികൾ എന്നിവരെ കൂടാെത എം.എൽ.എ മാർ ഉൾപ്പെടെ ജനപ്രതിനിധികളും, കെ.പി.സി.സി ഭാരവാഹികളും യോഗത്തിൽ പെങ്കടുത്തിരുന്നു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചനാണ് യോഗം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശനും സംസാരിച്ചു. ഇതിനുശേഷം ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു അജണ്ട വിശദീകരിച്ചു. തുടർന്ന് ചർച്ചക്കായി ഡി.സി.സി പ്രസിഡൻറ് നേതാക്കളെ ഒാരോരുത്തരായി ക്ഷണിച്ചു. അജണ്ടയിൽ നിന്നുകൊണ്ടുള്ള ചർച്ച മാത്രമേ ആകാവൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചർച്ചയിൽ പെങ്കടുത്ത പലരും അജണ്ടയൊക്കെ മാറ്റി വെച്ച് നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു. ആലുവ ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു മോദി അനുകൂല പ്രസ്താവനയുടെ പേരിൽ കെ.വി. തോമസ് എം.പിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചതാണ് ചർച്ച വഴിത്തിരിയാൻ ഇടയാക്കിയത്. എം.പി യുടെ പ്രസ്താവന പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്നതാണെന്നും ഇത്തരത്തിലെ നിലപാടുകളുമായി തെരഞ്ഞെടുപ്പിെന നേരിട്ടാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും ചിലർ തുറന്നടിച്ചു. ഇത്തരത്തിലൊരു പ്രസ്താവനയുടെ ന്യായം എം.പി വിശദീകരിക്കണമെന്നും ആവശ്യമുയർന്നു. വേദിയിൽ ഉണ്ടായിരുന്ന എം.പി വിമർശനത്തോട് മൗനം പാലിച്ചെങ്കിലും ഇതോടെ ഡി.സി.സി ഭാരവാഹികളായ പോളച്ചൻ മണിയൻകോടും ഷാജി കുറുപ്പശ്ശേരിയും എം.പി യെ ന്യായീകരിച്ച് രംഗത്തെത്തി. അവർ അബുവി​െൻറ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇേതാടെ കൂട്ട ബഹളമായി. ഒടുവിൽ ഡി.സി.സി പ്രസിഡൻറ് തന്നെ എം.പി ക്ക് വേണ്ടി വിമർശനത്തിന് വിശദീകരണം നൽകി. പ്രസ്താവനയുടെ പേരിൽ കെ.പി.സി.സി എം.പിക്ക് നോട്ടീസ് നൽകിയതാണെന്നും അതിന് എം.പി. തൃപ്തികരമായ മറുപടി നൽകി പ്രശ്നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇനി അതി​െൻറ പേരിൽ ഇവിടെ ചർച്ച വേണ്ടെന്നും പറഞ്ഞതോടെയാണ് ബഹളം ശമിച്ചത്. തുടർന്ന് കൂടുതൽ ചർച്ചകളൊന്നുമില്ലാതെ യോഗം പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.