മാനേജ്മെൻറ്​ പഠനം തൊഴിൽദാതാക്കളെ സൃഷ്​ടിക്കുന്നതാകണം

കൊച്ചി: തൊഴിലന്വേഷികളെയല്ല, തൊഴിൽ ദാതാക്കളെ സൃഷ്ടിക്കുന്നതിലാണ് മാനേജ്മ​െൻറ് പഠന മേഖല ശ്രദ്ധ ചെലുത്തേണ്ടതെന്ന് കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. കൊച്ചിൻ സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസിൽ 2018-'19 അധ്യയന വർഷത്തെ എം.ബി.എ േപ്രാഗ്രാമി​െൻറ ആറുദിവസത്തെ ഓറിയേൻറഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് ഡീൻ ഡോ. എം. ഭാസി, സ്കൂൾ ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. ഡി. മാവൂത്ത്, േപ്രാഗ്രാം കോഓഡിനേറ്റർമാരായ ഡോ. മനു മെൽവിൻ, ഡോ. ദേവി സൗമ്യജ എന്നിവർ സംസാരിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ആവശ്യപ്പെട്ടു. കാമ്പസുകളിലെ അക്രമരാഷ്ട്രീയവും പരസ്പര വിദ്വേഷങ്ങളും വിദ്യാർഥി സംഘടനകൾക്കും പൊതുസമൂഹത്തിനും നഷ്ടങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. കാമ്പസ് രാഷ്ട്രീയത്തി​െൻറ ക്രിമിനൽവത്കരണത്തിനെതിരിൽ ജനാധിപത്യപരമായ ജാഗ്രത പാലിക്കാൻ എല്ലാവർക്കും സാധിക്കേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ആവശ്യപ്പെട്ടു. അഭിമന്യുവി​െൻറ കൊലപാതകത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. കലാലയങ്ങളെ കൊലാലയങ്ങളാക്കരുത് -വെൽഫെയർ പാർട്ടി കൊച്ചി: പരസ്പര ബഹുമാനത്തി​െൻറയും ജനാധിപത്യത്തി​െൻറയും ശബ്ദമാണ് കാമ്പസുകളിൽനിന്ന് ഉയരേണ്ടതെന്നും അക്രമം ഉയർത്തുന്ന ശക്തികളെ നിരാകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മഹാരാജാസ് കോളജിലെ വിദ്യാർഥിയുടെ കൊലപാതകം അപലപനീയമാണ്. വിദ്യാർഥികൾ തമ്മിലെ നിസ്സാര പ്രശ്നങ്ങളെ ഭീകരമാക്കി പുറത്തുനിന്നുള്ള ശക്തികൾ കാമ്പസിൽ ഇടപെട്ടതാണ് മഹാരാജാസിൽ കണ്ടത്. അക്രമ രാഷ്ട്രീയത്തെ കാമ്പസുകളിൽനിന്ന് പിഴുതെറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. കൊലക്ക് പിന്നിലെ മുഴുവൻ സംഭവങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ എടയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.