കൊച്ചി: വൈദ്യപരിശോധന വേളയിൽ പ്രതികൾക്ക് പൊലീസിെൻറ സാന്നിധ്യം ഭയക്കാതെ ഡോക്ടറോട് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. വാഹനപരിശോധന സമയത്ത് പൊലീസ് മേധാവികൾ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. തന്നിഷ്ടപ്രകാരം വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. അറസ്റ്റ് സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കാത്ത കടവന്ത്ര എസ്.െഎക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ജില്ല െപാലീസ് മേധാവി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി അബ്ദുൽ അസീസ് കടവന്ത്ര പൊലീസിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2012 ഡിസംബർ എട്ടിന് രാത്രി കടവന്ത്രയിൽ വാഹന പരിശോധനക്കിടെ മകനെ മർദിച്ചെന്നാണ് പരാതി. ആരോപണം വാസ്വതവിരുദ്ധമാണെന്ന് ജില്ല െപാലീസ് മേധാവി കമീഷനെ അറിയിച്ചിരുന്നു. പരാതിക്കാരെൻറ മകൻ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് മനുഷ്യാവകാശ കമീഷനിലെ അന്വേഷണവിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിക്കാരെൻറ മകനെ അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമം പാലിച്ചിട്ടില്ലെന്ന് അന്വേഷണവിഭാഗം കണ്ടെത്തി. കാറിെൻറ ഗ്ലാസ് വാഹനപരിശോധന നടത്തിയ പൊലീസുകാരൻ ടോർച്ച് കൊണ്ട് അടിച്ച് പൊട്ടിച്ചെന്നും റിേപ്പാർട്ടിൽ പറയുന്നു. എന്നാൽ, ഇത് തെളിയിക്കാനാവാത്ത പശ്ചാത്തലത്തിൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യം കമീഷൻ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.