ആലപ്പുഴ ലൈവ്​

മെല്ലെപ്പോക്കിന് കാരണം ഉദ്യോഗസ്ഥ അനാസ്ഥ ഉദ്യോഗസ്ഥരുടെ അലംഭാവവും അനാസ്ഥയും കാരണമാണ് പദ്ധതി കടലാസിൽ ഒതുങ്ങിയത്. ഭൂവുടമകളായ കർഷകർക്ക് ഇക്കാര്യത്തിൽ സംശയമില്ല. 1994 വരെ മണക്കൽ പാടശേഖരത്ത് ഇവർ കൃഷി ചെയ്തിരുന്നു. സ്മൃതി വനം വന്നാൽ ടൂറിസത്തിലൂടെ നാടിന് വികസനവും നാട്ടുകാർക്ക് ജോലിയും ലഭിക്കുമെന്ന് മോഹിച്ചാണ് കർഷകർ സ്ഥലം നൽകിയത്. ഇടത്തരം കൃഷിക്കാരും പാവപ്പെട്ടവരുമായിരുന്നു ബഹുഭൂരിപക്ഷം ഉടമകളും. സർക്കാർ ഏറ്റെടുത്ത 426 ഏക്കർ കഴിച്ച് ബാക്കിയുള്ള 100 ഏക്കർ സ്ഥലവും 20 ഏക്കർ പുരയിടവും ഗസറ്റ് വിജ്ഞാപനം ചെയ്തിട്ടും ഏറ്റെടുക്കാത്തതിനെതിരെ കർഷകർ ഹൈകോടതിയെ സമീപിച്ചു. എ.പി. പരമേശ്വരൻ പിള്ളയും ആൻറണി തോമസും ചേർന്നാണ് ഹരജി നൽകിയത്. സർക്കാർ ഏറ്റെടുക്കാത്തതുമൂലം കൃഷി ചെയ്യാൻ കഴിയുന്നിെല്ലന്നായിരുന്നു ഇവരുടെ പരാതി. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റുകയോ കൃഷി ചെയ്യാൻ അനുവാദം നൽകുകേയാ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, കൃഷി ചെയ്യാത്തതിനാൽ പമ്പിങ് നടത്തുന്നില്ലെന്നായിരുന്നു റവന്യൂ അധികൃതരുടെ വിശദീകരണം. മൂന്ന് അടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നിലം അളക്കാൻ കഴിയുന്നില്ലെന്നും അധികൃതർ കോടതിയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടി ഏറ്റവും വേഗത്തിൽ നടത്താനായിരുന്നു കോടതി ഉത്തരവ്. ഇതിന് റവന്യൂ വകുപ്പ് വീണ്ടും ഗസറ്റിൽ വിജ്ഞാപനം ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഒന്നുകിൽ ഏറ്റെടുക്കൂ, അല്ലെങ്കിൽ നഷ്ടപരിഹാരം നൽകൂവെന്ന് കർഷകർ 1994ൽ നടപ്പാക്കിയതും ന്യൂനതകൾ പരിഹരിച്ചതുമായ റീസർവേ രേഖകൾ പ്രകാരമാണ് 426 ഏക്കർ നിലം ഏറ്റെടുത്തത്. ബാക്കി 100 ഏക്കർ നിലവും 20 ഏക്കർ പുരയിടവും എറ്റെടുക്കാൻ സമയബന്ധിതമായ നടപടി സ്വീകരിക്കണം. റവന്യൂ വകുപ്പ് പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. പുരയിടം ജലനിരപ്പിൽനിന്ന് ഉയരത്തിലായതിനാൽ ഒരുതടസ്സവും കൂടാതെ റീസർവേ സ്കെച്ച് പ്രകാരം പരിശോധിക്കാനും ആവശ്യമെങ്കിൽ പ്രത്യേക സർവേ എപ്പോൾ വേണമെങ്കിലും നടത്താനും കഴിയും. 426 ഏക്കർ നിലം വിലക്കെടുത്തത് റീസർവേ സ്കെച്ച് പ്രകാരമായതിനാൽ ബാക്കി 100 എക്കറും അപ്രകാരം എടുക്കാവുന്നതാണ്. നിലത്തിൽ വൃക്ഷങ്ങളോ കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ അതിർത്തി-വിസ്തീർണം സംബന്ധിച്ച് തർക്കമോ പ്രശ്നങ്ങളാ ഇല്ല. ഹൈകോടതി വിധിപോലും മാനിക്കാതെ കർഷകരെ വഞ്ചിക്കുന്നത് ഇനിയെങ്കിലും നിർത്തണം. പമ്പിങ് നടത്താത്തതുമൂലം വെള്ളം വറ്റിക്കാതെ കൃഷി ചെയ്യാൻ സാധിക്കാത്തതിനാൽ പട്ടിണിയിലായ കർഷകരുടെ നിലവും പുരയിടവും ഇനിയെങ്കിലും സർക്കാർ ഏറ്റെടുക്കണം. അല്ലെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കൽ റദ്ദാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.