വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

കൊച്ചി: വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. കൊച്ചി കോർപറേഷൻ 57ാം ഡിവഷൻ ചിലവന്നൂർ വിനോഭനഗറിൽ പുന്നക്കാട്ടുശ്ശേരി പി.ജി. ബിജു(42) സഹായം തേടുന്നത്. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യുകയാണിപ്പോൾ. വൃക്ക മാറ്റിവെച്ചാൽ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കൂവെന്നാണ് മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർമാർ പറയുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് ബിജു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഓട്ടോറിക്ഷ ഡ്രൈവറായും ഒഴിവു സമയങ്ങളിൽ ഇലക്ട്രിക്കൽ ജോലി െചയ്തുമാണ് നിത്യജീവിതം കഴിഞ്ഞിരുന്നത്. ബിജുവിനെ സഹായിക്കാൻ പി.ടി. തോമസ് എം.എൽ.എ മുഖ്യരക്ഷാധികാരിയും ഡിവിഷൻ കൗൺസിലർ ജോൺസൺ ചെയർമാനും കെ.ടി. ആനന്ദൻ കൺവീനറായും പി.സി. സജീവ് ട്രഷററായും ചികിത്സസഹായ സമിതി രൂപവത്കരിച്ച് എസ്.ബി.ഐയിലെ ചിലവന്നൂർ ബ്രാഞ്ചിൽ (കടവന്ത്ര) അക്കൗണ്ട് ആരംഭിച്ചു.അക്കൗണ്ട് നമ്പർ: 37768341581. ഐ.എഫ്.എസ് കോഡ്: SBIN0016331. ഫോൺ: 9249778700, 9447608994.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.