അനന്തുവി​െൻറ ചികിത്സക്ക്​ നാട്ടുകാർ സമാഹരിച്ചത്​ 22 ലക്ഷം

അമ്പലപ്പുഴ: ഇരുവൃക്കയും നഷ്ടപ്പെട്ട അനന്തുവി​െൻറ ജീവൻ നിലനിർത്താൻ നാട്ടുകാർ കൈകോർത്തു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുത്തന്‍പറമ്പില്‍ ദിനലാല്‍-ബിന്ദു ദമ്പതികളുടെ മകന്‍ അനന്തുവി​െൻറ (18) ചികിത്സക്കായാണ് ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പൊതുപിരിവ് നടത്തിയത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തിയ പിരിവിൽ 22,05,000 രൂപ ലഭിച്ചു. പഞ്ചായത്തി​െൻറ 11 വാർഡുകളിലായി 57 സ്ക്വാഡാണ് ഫണ്ട് സമാഹരണം നടത്തിയത്. അനന്തുവി​െൻറ ശസ്ത്രക്രിയക്കും തുടർചികിത്സക്കും 15 ലക്ഷം രൂപയാണ് വേണ്ടത്. ബാക്കി തുക സമാന ചികിത്സക്ക് മാറ്റിവെക്കും. അനന്തുവി​െൻറ അമ്മ ബിന്ദുവാണ് വൃക്ക നൽകുന്നത്. നിര്‍മാണത്തൊഴിലാളിയായ അച്ഛൻ ദിനലാലിന് മക​െൻറ ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് ജീവകാരുണ്യസമിതി രൂപവത്കരിച്ചത്. സമാഹരിച്ച ഫണ്ട് ജീവന്‍ രക്ഷസമിതി ചെയര്‍പേഴ്സൻ കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ്, ജനറല്‍ കണ്‍വീനര്‍ വി.എസ്. ജിനുരാജ്, ഒന്നാം വാര്‍ഡ് അംഗം പ്രസാദ് എന്നിവരുടെ പേരുകളില്‍ സംയുക്തമായി രൂപവത്കരിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്ന അനന്തുവി​െൻറ ശസ്ത്രക്രിയ ഇൗ മാസം 12ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടക്കും. വീൽചെയർ വിതരണം തുറവൂർ: അരൂർ 24x7 ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ രോഗികൾക്ക് വീൽചെയർ വിതരണവും ധനസഹായവും നൽകി. കോടംതുരുത്ത് പഞ്ചായത്ത് നാലാം വാർഡ് പരുത്തിക്കാട് വീട്ടിൽ പോളിയോ ബാധിച്ച് തളർന്ന ബിനുവിന് വീൽചെയറും ബിനുവി​െൻറ മാതൃസഹോദരി അർബുദ ബാധിതയായ പദ്മാക്ഷിക്ക് ധനസഹായവും നൽകി. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഴുപുന്ന പഞ്ചായത്ത് അംഗം ആർ. ജീവൻ, ജി. കൃഷ്ണനാഥ്, വി.കെ. സൂരജ്, അഭിലാഷ്, വിനു ബാബു, അഖിൽ, കെ.ബി. ബിബിൻ എന്നിവർ സംസാരിച്ചു. സി.പി.എം പാനലിന് വിജയം തുറവൂർ: വീയാത്ര കയർ വ്യവസായ സഹകരണസംഘത്തിൽ സി.പി.എം പാനലിന് വിജയം. കെ.കെ. ജിതേന്ദ്രൻ, എം.ജി. രാജിലു, ചക്രപാണി, സി.കെ. സെലീന, ശോഭ, ഷീബ എന്നിവരാണ് വിജയിച്ചത്. പ്രസിഡൻറായി എം.ജി. രാജിലുവിനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.