ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആർ.എസ്.പി (ഇടതുപക്ഷം). എറണാകുളത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെൻറര്‍ യോഗ തീരുമാന പ്രകാരമാണ് മത്സരത്തിനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങൾക്ക് പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറിയും ചെന്നിത്തല സ്വദേശിയുമായ ശശികുമാര്‍ ചെറുകോലിനെ ചുമതലപ്പെടുത്തി. 2014ല്‍ ആർ.എസ്.പി കൊല്ലം ലോക്‌സഭ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് എൽ.ഡി.എഫ് വിട്ടുപോയപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിഅംഗവും മലപ്പുറം ജില്ല സെക്രട്ടറിയുമായ സി.പി. കാര്‍ത്തികേയെൻറ നേതൃത്വത്തില്‍ എൽ.ഡി.എഫിൽ ഉറച്ചുനിന്ന പ്രസ്ഥാനമാണ് തങ്ങളുടേതെന്നാണ് ഇവരുടെ അവകാശവാദം. ആർ.വൈ.എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ ജയരാജ്, ഐക്യമഹിളാസംഘം സംസ്ഥാന സെക്രട്ടറി ലിസി ജോര്‍ജ് എന്നിവരെയോ, ചെങ്ങന്നൂരിലെ മുന്നണി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിവുള്ള പൊതു സ്വതന്ത്രനേയോ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.