നാല്​ വർഷമായി വാഹനാപകടം കൂടുന്നു; സുരക്ഷിത യാത്രക്ക്​ പൊലീസി​െൻറ ശുഭയാത്ര

ആലപ്പുഴ: ജില്ലയിൽ വർധിച്ച് വരുന്ന വാഹന അപകടനിരക്ക് കുറക്കാൻ ശുഭയാത്ര-2018 എന്ന പേരിൽ പൊലീസ് കർമപദ്ധതി ആരംഭിക്കും. നാലുവർഷത്തെ കണക്ക് പരിശോധിച്ചാൽ ജില്ലയിൽ വാഹനാപകടങ്ങൾക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നത് ആശങ്കാജനകമാെണന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ പറഞ്ഞു. 2014ൽ 2,962 (367 മരണം), 2015ൽ 3,121 (378 മരണം), 2016ൽ 2,999 (356 മരണം ), 2017ൽ 3114 (407മരണം) എന്നിങ്ങനെയാണ് വാഹനാപകട നിരക്കുകൾ. അപകടങ്ങളിൽ 60 ശതമാനവും ദേശീയ പാതയിലാണ്. ആശങ്കയോടെ നോക്കിക്കാണുന്ന ഈ അവസ്ഥക്ക് മാറ്റം വരുത്താനാണ് പൊലീസ് ശുഭയാത്രയുമായി രംഗത്തെത്തുന്നത്. ശരിയായ റോഡ് ഉപയോഗത്തിനും ഗതാഗത നിയമങ്ങൾ താഴെതട്ടിൽ തന്നെ മനസ്സിലാക്കി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ശുഭയാത്ര ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ റോഡ് അപകടങ്ങൾ 25 ശതമാനം കുറക്കുകയാണ് ലക്ഷ്യം. ബോധവത്കരണ ക്ലാസുകളും റോഡ് ഷോകളും സംഘടിപ്പിക്കും. ഒരുമാസം നീളുന്ന ഗതാഗത ബോധവത്കരണ പദ്ധതിയാണ് ശുഭയാത്രയുടെ പ്രധാന ദൗത്യം. വിവിധ തുറകളിൽ നിന്നുള്ള ആളുകൾ, സന്നദ്ധ സംഘടനകൾ, റസിഡൻറ് അസോസിയേഷനുകൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു . മുദ്രപ്പത്രം തേടി ഒാടെടാ ഒാട്ടം... ആലപ്പുഴയിൽ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല ആലപ്പുഴ: നഗരത്തിൽ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. ആധാരമെഴുത്തുകാർ ഉൾെപ്പടെയുള്ളവർ വലയുകയാണ്. പ്രധാനമായും 50, 100 എന്നിവയുടെ മുദ്രപ്പത്രങ്ങൾക്കാണ് കൂടുതലും ആവശ്യക്കാർ ഉള്ളത്. എന്നാൽ, ഇവ ആധാരമെഴുത്തുകാരുടെ പക്കൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മുദ്രപ്പത്രങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ‍യിൽ നിന്നാണ് എത്തുന്നത്. മറ്റു ജില്ലകളിലും മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമുണ്ട്്. നാസിക്കിലെ സുരക്ഷ പ്രസിൽ ഇതി​െൻറ അച്ചടി കുറഞ്ഞതാണ് പ്രശ്നങ്ങൾ കാരണമെന്ന് ജില്ല ട്രഷറി ഓഫിസർ ടി.വർഗീസ് പറഞ്ഞു. കുറവ് മറികടക്കാനായി മറ്റ് ജില്ലകളിൽനിന്ന് മുദ്രപ്പത്രം എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.