ആലപ്പുഴ: ടൗൺ വ്യാപാരി കൂട്ടായ്മ, തൊഴിൽ വകുപ്പ്, നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് ഇരുമ്പുപാലത്തിന് സമീപത്തെ സിത്താര കോംപ്ലക്സിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് ക്യാമ്പ്. ഒാൺലൈൻ രജിസ്ട്രേഷൻ പുതുക്കൽ, പുതിയ രജിസ്ട്രേഷൻ, വ്യാപാര തൊഴിൽ-കെട്ടിട നികുതി കുടിശ്ശിക അടക്കുന്നത് അടക്കമുള്ളവ ക്യാമ്പിൽ പ്രയോജനപ്പെടുത്താം. വായ്പമേളയും നടക്കും. സി.പി.ഐ സമരസ്മരണ അഞ്ചിന് ആലപ്പുഴ: സി.പി.ഐ ജില്ല സമ്മേളനത്തിെൻറ മുന്നോടിയായി ഫെബ്രുവരി അഞ്ചിന് എണ്ണക്കാട് സമരസ്മരണ സംഘടിപ്പിക്കും. വൈകീട്ട് നാലിന് എണ്ണക്കാട് ജങ്ഷനില്‍ ചേരുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ൈതക്കാട്ടുശ്ശേരിയിൽ നാല് വർഷത്തിനുള്ളിൽ 1500 സ്റ്റാർട്ടപ്പുകൾ; പരിശീലനം തുടങ്ങി ആലപ്പുഴ: ജില്ലയിലെ തൈക്കാട്ടുശ്ശേരിയിൽ നാല് വർഷത്തിനുള്ളിൽ 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പദ്ധതി. നാഷനല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍(എന്‍.ആര്‍.എല്‍.എം.) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി കുടുബശ്രീ ജില്ല മിഷന് കീഴിലെ എസ്.വി.ഇ.പി (സ്റ്റാര്‍ട്ടപ്പ് വില്ലേജ് എൻറര്‍പ്രണര്‍ഷിപ് പ്രോഗാം) എം.ഇ.സിമാര്‍ക്കുള്ള ത്രിദിന പരിശീലനം തുടങ്ങി. തൈക്കാട്ടുശ്ശേരിയെ സ്റ്റാർട്ടപ്പ് ഹബാക്കുന്നതിന് ആറുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിെൻറ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കാനാണ് ജില്ലയില്‍നിന്ന് എം.ഇ.സിമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നത്. ദേശീയതലത്തില്‍ നാഷനല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) വഴിയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ജില്ലതല എം.ഇ.സിമാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിയുടെ ആരംഭഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്ന തൈക്കാട്ടുശ്ശേരി ബ്ലോക്കിനൊപ്പം ജില്ലയിലുടനീളം പദ്ധതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് എ.ഡി.എം.സി പി. സുനില്‍, ഡി.പി.എം റിന്‍സ് സുരേഷ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.