സാന്ത്വന പരിചരണ ആരോഗ്യ പ്രവർത്തകരുടെ സംഗമം മുഹമ്മയിൽ

മുഹമ്മ: ഗ്രാമപഞ്ചായത്തി​െൻറയും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ കേരളയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ നടക്കും. 'സ്പർശം -2018' പേരിലുള്ള സംഗമത്തിന് മുന്നോടിയായി വ്യാഴാഴ്ച സാന്ത്വനദീപം തെളിയും. സംഗമം ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ ജെ. ജയലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും സാന്ത്വനദീപം തെളിക്കും. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് മുഹമ്മയിൽ തുടക്കം കുറിച്ച പഞ്ചായത്ത് പ്രസിഡൻറായിരുന്ന സി.കെ. ഭാസ്കര​െൻറ ജന്മദിനമായ ഫെബ്രുവരി രണ്ടിന് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. സംസ്ഥാന വളൻറിയർ സംഗമത്തി​െൻറ പ്രചാരണാർഥം വിദ്യാർഥികൾക്ക് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനം നൽകും. എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചേരുന്ന സംഗമത്തിൽ വിവിധ ജില്ലകളിൽനിന്ന് 1200ലേറെ പ്രതിനിധികൾ പങ്കെടുക്കും. മൂന്നിന് വൈകീട്ട് ചീരപ്പൻചിറ മൈതാനിയിൽനിന്നും ചാരമംഗലം സംസ്കൃതം ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്നും സ്നേഹസാന്ത്വന സന്ദേശ ജാഥ ആരംഭിച്ച് സമ്മേളന നഗരിയിലെത്തും. സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ പി. തിലോത്തമൻ ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരൻ സുവനീർ പ്രകാശനവും മന്ത്രി കെ.കെ. ശൈലജ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി ടി.എം. തോമസ് ഐസക്, കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഇ--പാലിയേറ്റിവ് ഉദ്ഘാടനം മന്ത്രി ടി.എം. തോമസ് ഐസക് നിർവഹിക്കും. ഞായറാഴ്ച രാവിലെ ഓരോ ജില്ലയിലും നടപ്പാക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഡോ. സൈറു ഫിലിപ്, ജ്യോതി ജയൻ, ഡോ. ചിത്രാ വെങ്കിടേഷ്, ഡോ. അജ്മൽ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഡോ. സൈറു ഫിലിപ്, സി.ബി. ഷാജികുമാർ, ഡി. സതീശൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.