തോമസ് ഐസക് മഷിയില്ലാതെ ബജറ്റ് തയാറാക്കുന്നു -കെ. ശങ്കരനാരായണൻ കൊച്ചി: സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം ഗാന്ധിയൻ ദർശനങ്ങൾക്ക് മാത്രമാണെന്ന് മുൻ മഹാരാഷ്ട്ര ഗവർണറും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണൻ. കെ.പി.എസ്.ടി.എ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണവും നവീകരിച്ച കെ.പി.എസ്.ടി.എ കോൺഫറൻസ് ഹാളിെൻറ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തിവെച്ചിട്ടുള്ളത്. സാമ്പത്തിക വളർച്ചാനിരക്ക് ഇനിയും കുറയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഷിയില്ലാത്ത പേന ഉപയോഗിച്ചാണ് തോമസ് ഐസക് കേരള ബജറ്റ് തയാറാക്കുന്നത്. അതിനാൽ പ്രയോജനകരമായ ഒന്നും ബജറ്റിൽ ഉണ്ടാവില്ല. രാജ്യത്തിെൻറയും സംസ്ഥാനത്തിെൻറയും അവസ്ഥ വളരെ ദയനീയമായിരിക്കുന്നു. വിദ്യാഭ്യാസ മേഖലയും ഭീഷണിയുടെ വക്കിലാണ്. നിയമനങ്ങൾ യഥാസമയം നടത്താതിരിക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് സർക്കാറിെൻറ അടവുനയം തന്നെയാണ്. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ടി.എസ്. സലീം, എം.കെ. അബ്ദുൽ സമദ്, എം. സലാഹുദ്ദീൻ, പി.വി. ജോഷി, പി.ജെ. ആൻറണി, ടി.കെ. എവുജിൻ, വി.കെ. അജിത്കുമാർ, സി. പ്രദീപ്, പറമ്പാട്ട് സുധാകരൻ, എസ്. സന്തോഷ്കുമാർ, ഗീത കെ. മേരി, മുഹമ്മദ് റാഫി, എം.കെ. സനൽകുമാർ, എം. ഷാജു, ജീവൽശ്രീ പി. പിള്ള, ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.