ജലസ്രോതസ്സ്​ മലിനമാക്കുന്നതായി പരാതി

തുറവൂർ: താറാവ് കൃഷിയുടെ മറവിൽ മത്സ്യസംസ്കരണ ശാലയിലെ മാലിന്യങ്ങൾ നിക്ഷേപിച്ച് ജലേസ്രാതസ്സ് മലിനമാക്കുന്നതായി പരാതി. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കരീത്തറയിൽ വ്യവസായികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന താറാവ് കൃഷിക്കെതിരെയാണ് ചെമ്മീൻ കർഷകരും ഉൾനാടൻ മത്സ്യത്തൊഴിലാളികളും പരാതിയുമായി രംഗത്തെത്തിയത്. മാലിന്യംമൂലം കായൽ മലിനമാകുകയും സമീപത്തെ ചെറുതും വലുതുമായ തോടുകളും ചെമ്മീൻ ഫാമുകളും നശിക്കുകയുമാണ്. മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികൾ ഇതോടെ പ്രതിസന്ധിയിലായി. താറാവുകൃഷി നടത്തുന്ന നാലേക്കറോളം സ്ഥലത്ത് പീലിങ് ഷെഡ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പീലിങ് ഷെഡി​െൻറ പ്രവർത്തനം ആരംഭിക്കുന്നതോടെ മലിനീകരണം അതിരൂക്ഷമാകുമെന്നും ആശങ്കയുണ്ട്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകരും മത്സ്യത്തൊഴിലാളികളും ജില്ല പൊല്യൂഷൻ കൺേട്രാൾ ബോർഡ്, കലക്ടർ, തുറവൂർ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ, തുറവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. രക്തസാക്ഷി ദിനാചരണം ചേര്‍ത്തല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ 70-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം സി.കെ. ഷാജിമോഹന്‍ ഉദ്ഘാടനം ചെയ്തു. സി. തോമസ്, സജി കുര്യാക്കോസ്, എസ്. കൃഷ്ണകുമാര്‍, ആര്‍. ശശിധരന്‍, ആര്‍. ശ്രീലേഖ നായര്‍, സി.എസ്. പങ്കജാക്ഷന്‍, കെ. ദേവരാജന്‍പിള്ള, എം.എ. രതീഷ്, കെ.എസ്. അഷ്റഫ്, സി.ഡി. ശങ്കര്‍, സി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.