Suppli കായംകുളം സപ്ലിമെൻറ്​

ജോൺസി​െൻറ സ്വപ്നങ്ങൾക്കൊപ്പം ഉയരുന്ന മത്സ്യകന്യക കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയായി 'മത്സ്യകന്യക' ശിൽപം. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമാണ് തയാറാകുന്നത്. വേറിട്ട ഒരടയാളപ്പെടുത്തലാകണമെന്ന ശിൽപി ജോൺസ് കൊല്ലകടവി​െൻറ തീരുമാനമാണ് വലുപ്പത്തിന് കാരണമായത്. സർക്കാർ ആറര ലക്ഷം രൂപ വകയിരുത്തിയ പദ്ധതിക്ക് ഇതിനോടകം 13 ലക്ഷത്തോളം രൂപ െചലവഴിച്ച് കഴിഞ്ഞു. 25 മാസത്തെ ജോൺസി​െൻറ അധ്വാനം പൂർത്തീകരണത്തോട് അടുക്കുകയാണ്. മിനുക്കുപണികളോടെ പൂർത്തിയാക്കി ഒരുമാസത്തിനകം നാടിന് സമർപ്പിക്കാനാകുമെന്ന് ജോൺസ് പറഞ്ഞു. മാവേലിക്കര രാജ രവിവർമ കോളജിൽനിന്നും ശിൽപകലയിൽ ബിരുദം നേടിയ 38കാരനായ ജോൺസ് ശ്രദ്ധേയമായ നിരവധി ശിൽപങ്ങൾ ഇതിനോടകം കൊത്തിയെടുത്തിട്ടുണ്ട്. എ.ആർ. രാജരാജവർമ സ്മാരകത്തിലെ 'ശാകുന്തളം' ഏറെ ശ്രദ്ധ നേടിയിരുന്നു. മത്സ്യകന്യക ശിൽപമൊരുക്കാൻ സഹായികളായി സാനു വെട്ടിക്കോടും അനിൽ പെണ്ണുക്കരയും ഒപ്പമുണ്ട്. മത്സ്യകന്യക ശിൽപം സ്ഥാപിക്കേണ്ടതില്ലെന്ന സമ്മർദം ആദ്യഘട്ടത്തിലുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചുള്ള തീരുമാനമാണ് നടപ്പായത്. നഷ്ടം സഹിച്ചും ശിൽപം യാഥാർഥ്യമാക്കുമെന്ന ശിൽപിയുടെ ദൃഢനിശ്ചയവും സഹായകമായി. ഇതിനായി കായലോരത്തെ താമസക്കാരനായും മാറി. രാപകൽ പണിയെടുത്താണ് ശിൽപം മനോഹരമായ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രതീക്ഷകൾക്കപ്പുറം ശിൽപത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്ന സംതൃപ്തിയാണ് ജോൺസ് പങ്കുവെക്കുന്നത്. -വാഹിദ് കറ്റാനം ചിത്രങ്ങൾ: നുജൂം ലാൻസ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.