ആലപ്പുഴ: മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം എന്നിവർക്ക് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജീവകരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിെൻറ സമാഹരണം സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് ജില്ല പ്രസിഡൻറ് കെ. നജീബ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. ബഷീർ സ്വാഗതം പറഞ്ഞു. മാത്യു ആൽബിൻ, കെ.എസ്. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, സലീം കൂരയിൽ, സലീം രാജ് കായംകുളം, ഷൗക്കത്ത് പറമ്പി, എച്ച്. ബി. മജീദ്, നവാസ് പല്ലന, യൂത്ത് വിങ് ജില്ല പ്രസിഡൻറ് ഷമീർ, ജില്ല സെക്രട്ടറി നാഫിൽ റഹ്മാൻ എന്നിവർ സംസാരിച്ചു. കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമാക്കണം ആലപ്പുഴ: ജില്ലയിൽ കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ഈ വിഷയത്തിൽ ആലപ്പുഴ ജില്ലക്കാരനായ ധനമന്ത്രി ഇടപെട്ട് മുദ്രപ്പത്രങ്ങൾ ലഭ്യമാക്കാൻ തയാറാകണം. യോഗം ബഹിഷ്കരിച്ച് കൗൺസിലറുടെ പ്രതിഷേധം ചേര്‍ത്തല: നഗരസഭ കൗണ്‍സിലര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് എസ് അംഗമായ ടോമി എബ്രഹാമാണ് തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചത്. നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ അനധികൃത മത്സ്യ വിൽപന നടത്തുന്നത് തടയണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് വിയോജനക്കുറിപ്പ് നല്‍കി ഇറങ്ങിപ്പോയത്. കഴിഞ്ഞ നവംബര്‍ ഒന്നിന് ചേര്‍ന്ന നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗം അനധികൃത മത്സ്യവിൽപന നിരോധിക്കാന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.