വടയമ്പാടി: പട്ടയത്തിെൻറ നിയമസാധുത സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം

കോലഞ്ചേരി: വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് മൈതാനത്തിന് ലഭിച്ച പട്ടയത്തി​െൻറ നിയമസാധുത സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്. മൈതാനം പൊതു ഉടമസ്ഥതയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടുള്ള സി.പി.എം മാർച്ചിനുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1981ൽ ലഭിച്ചെന്ന് പറയുന്ന പട്ടയം 25 വർഷം രഹസ്യമാക്കി െവച്ചതിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ സമഗ്ര പരിശോധന നടത്തണമെന്ന പാർട്ടി നിലപാട് സർക്കാറിനെ അറിയിക്കും. മൈതാനം പൊതു ഉടമസ്ഥതയിൽ നിലനിർത്താനുള്ള സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും പാർട്ടി നേതൃത്വം നൽകും. സമരത്തെ മുതലെടുത്ത് നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി മൈതാനം പൊതു ഉടമസ്ഥതയിൽ നിലനിർത്താൻ കലക്ടർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി സി.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. മോഹനൻ, നേതാക്കളായ സി.ബി. ദേവദർശനൻ, കെ.വി. ഏലിയാസ്, എം.കെ. മനോജ്, വി.കെ. അയ്യപ്പൻ, കെ.എസ്. അരുൺകുമാർ, എൻ.വി. കൃഷ്ണൻകുട്ടി, ഷിജി അജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.