സിലബസ് ഏകീകരിക്കണം ^രമേശ് ചെന്നിത്തല

സിലബസ് ഏകീകരിക്കണം -രമേശ് ചെന്നിത്തല കുട്ടനാട്: വിദ്യാഭ്യാസ പുരോഗതിക്കായി രാജ്യത്തെ സിലബസ് ഏകീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ച- ചെക്കിടിക്കാട് ലൂർദ്മാത ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ 18ാ-ം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ഫാ. ജോർജ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജര്‍ ഫാ. മാത്യു നടുമുഖത്ത് മുഖ്യപ്രഭാഷണവും വിരമിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പൽ പി.സി. പൈലോയുടെ ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു. പൂർവ അധ്യാപക--വിദ്യാർഥി- രക്ഷാകർതൃ സമ്മേളനവും വിദ്യാര്‍ഥികളുടെ കലാപരിപാടിയും മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ്, എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസി ജോസ്, ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് അംഗം മോന്‍സി സോണി, വാര്‍ഡ് അംഗം എം.വി. സുരേഷ്, അസി. മാനേജര്‍ ജിബിന്‍ കേഴാപ്ലാക്കല്‍, ഫാ. ലൗലി ടി. തേവാരി, പി.ടി.എ പ്രസിഡൻറ് തോമസ്കുട്ടി ആൻറണി, അധ്യാപക പ്രതിനിധികളായ മീര തോമസ്, മെറിന്‍ തോമസ്, സിസ്റ്റര്‍ ഉഷ മരിയ, മുന്‍ പി.ടി.എ പ്രസിഡൻറ് മോന്‍സി ജോർജ് കരിക്കംപള്ളില്‍, ജെയിസസ് ജോസഫ്, കെ.പി. ദേവസ്യ, ജെ. ജോസഫ് മാസ്റ്റര്‍, ടി.സി. തോമസ്, മാസ്റ്റര്‍ സിജോമോന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. 27 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പൽ പി.സി. പൈലോ മറുപടി പ്രസംഗം നടത്തി. ഫീല്‍ഡ് അനിമേറ്റേഴ്‌സ്: വാക്--ഇന്‍ ഇൻറർവ്യൂ ആലപ്പുഴ: ജില്ല കുടുംബശ്രീ മിഷന് കീഴില്‍ പട്ടികവർഗ വിഭാഗക്കാരുടെ വികസനത്തിനായി ഫീല്‍ഡ് അനിമേറ്റേഴ്സിനെ നിയമിക്കുന്നു. എട്ടാം ക്ലാസ് ജയിച്ച പട്ടികവർഗക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൗ മാസം 19ന് രാവിലെ 10ന് ജില്ല കുടുംബശ്രീ മിഷനില്‍ എത്തണമെന്ന് കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ അറിയിച്ചു. (ചിത്രം) നജ്മുദ്ദീൻ ജനപക്ഷം ജില്ല പ്രസിഡൻറ് ആലപ്പുഴ: കേരള ജനപക്ഷം ജില്ല പ്രസിഡൻറായി എൻ.എ. നജ്മുദ്ദീനെ (അമ്പലപ്പുഴ) തെരഞ്ഞെടുത്തു. ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്കരൻപിള്ള, ആൻറണി കരിപ്പാശ്ശേരി, ഇ. ഷാബ്ദീൻ, ബൈജു മാന്നാർ, ജോർജ് തോമസ്, കുഞ്ഞുമോൾ രാജ, ജോയ് ചക്കുങ്കരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.