​'മെഡെക്​സ്​' കാണാൻ കുട്ടിക്കൂട്ടം

ആലപ്പുഴ: മെഡിക്കൽ കോളജിൽ നടക്കുന്ന കൗതുകവും വിജ്ഞാനവും നിറഞ്ഞ പ്രദർശനമായ 'മെഡെക്സ്' കാണാൻ കുട്ടികളുടെ തിരക്ക്. ഒപ്പം ഇരുപതോളം കിടപ്പുരോഗികളും കൂട്ടിരുപ്പുകാരുമെത്തി. വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് പ്രദർശനം അപൂർവാനുഭവമായി. രോഗികൾക്ക് പ്രദർശനം കാണാൻ വിദ്യാർഥികൾ സൗകര്യമൊരുക്കി. ഇന്ധനവില വർധന: പ്രതിഷേധങ്ങളില്‍ പങ്കുചേരും ആലപ്പുഴ: ഇന്ധനവില വർധനക്കെതിരെ ഇൗ മാസം 18ന് ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (കെ.ബി.ടി.എ) ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. അന്ന് പണിമുടക്ക് ഉണ്ടാകില്ല. സ്വകാര്യബസുകള്‍ സാധാരണരീതിയില്‍ സര്‍വിസ് നടത്തും. ജില്ല പ്രസിഡൻറ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, ഷാജിലാല്‍, നവാസ് പാറായില്‍, ബിനുമോന്‍, റിനു എന്നിവര്‍ സംസാരിച്ചു. പി.ആര്‍.എസ് വായ്പ: നിയന്ത്രണം പിന്‍വലിച്ചു കുട്ടനാട്: പി.ആര്‍.എസ് വായ്പ വിതരണത്തിനുണ്ടായിരുന്ന താൽക്കാലിക നിയന്ത്രണം പിന്‍വലിച്ചു. വായ്പ പദ്ധതിക്ക് കര്‍ഷകര്‍ നല്‍കിയ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കൈമാറും. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പി.ആര്‍.എസ് വായ്പ പദ്ധതി വഴിയുള്ള നെല്ലുവില വിതരണത്തിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ രണ്ടാം കൃഷി മുതല്‍ പി.ആര്‍.എസ് പദ്ധതിയിൽ അംഗമായ ബാങ്കുകള്‍ നെല്ലുവില വായ്പയായി കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ വിതരണം ചെയ്ത തുകയും അതി​െൻറ പലിശയും ഉടന്‍ സപ്ലൈകോ ബാങ്കുകള്‍ക്ക് കൈമാറും. പദ്ധതിയില്‍ പുതുതായി പഞ്ചാബ് നാഷനല്‍ ബാങ്കും അംഗമായി. പുഞ്ച കൃഷിയുമായി ബന്ധപ്പെട്ട കര്‍ഷക രജിസ്‌ട്രേഷന്‍ തീയതി ഇൗ മാസം 31 വരെ നീട്ടി. www.supplycopaddy.in വെബ്‌സൈറ്റിലാണ് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പി.ആര്‍.എസ് വായ്പ പദ്ധതിയിലൂടെയുള്ള നെല്ലുവില വിതരണത്തിന് തടസ്സമുണ്ടാകില്ല. കര്‍ഷകരുടെ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ ബാങ്കുകള്‍ക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.