അട്ടപ്പാടി ജനതയെ അറിവി​െൻറ വെളിച്ചത്തിലെത്തിക്കാൻ ഒറോറ

അരൂർ: അട്ടപ്പാടിയിലെ ആദിവാസി ജനതയെ അറിവി​െൻറ വെളിച്ചത്തിലേക്ക് കൈപിടിച്ച് എത്തിക്കാനൊരുങ്ങി സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ ഒറോറ കൂട്ടായ്മ. ഊരുകളിൽ വായനശാല സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. കാമ്പസിലെ സാമൂഹിക പ്രവർത്തക വിഭാഗം വിദ്യാർഥികളുടെ സംഘടനയാണ് ഒറോറ. അട്ടപ്പാടിയിലെ മൂലഗംഗൽ, വെള്ളക്കുളം, ഗോയിഞ്ചൂർ, വരകംപാടി എന്നീ ഊരുകളിലും ബ്രിജ് സ്കൂളിലുമായി അഞ്ച് വായനശാലകൾ തുറക്കും. ഇതിനായി നോവലുകൾ, കവിതകൾ, ശാസ്ത്രം ഉൾപ്പെടെ 1500ഓളം പുസ്തകങ്ങൾ ശേഖരിച്ചു. ഈ മാസം അവസാനത്തോടെ മുഴുവൻ പുസ്തകവും അട്ടപ്പാടിയിൽ എത്തിക്കും. ഇതി​െൻറ മുന്നോടിയായി കാമ്പസിൽ നടന്ന ചടങ്ങ് തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ ഉദ്ഘാടനം ചെയ്തു. പാർട്ടി സമ്മേളനം: തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നു -എം. ലിജു ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി, തൊഴിലുറപ്പ് തൊഴിലാളികളെ പ്രകടനത്തിൽ പങ്കെടുപ്പിക്കാൻ സി.പി.എം ഭരിക്കുന്ന മുതുകുളം പഞ്ചായത്തിൽ തൊഴിലുറപ്പ് മസ്റ്റർ രജിസ്റ്ററിൽ തൊഴിലാളികളെ ഒപ്പുവെപ്പിക്കാതെ തൊഴിൽ നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആരോപിച്ചു. കഴിഞ്ഞ ആഴ്ച മസ്റ്റർ രജിസ്റ്ററിൽ ഒപ്പുവെപ്പിക്കാതിരുന്നതിനാൽ ഈ ആഴ്ച തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ സാധിക്കുന്നില്ല. ജില്ല സമ്മേളനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിക്കണമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ തൊഴിൽ നിഷേധത്തിനുള്ള സാഹചര്യം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഒരുക്കിയത്. ഇതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ സമരം ചെയ്തുവരുകയാണ്. തൊഴിൽ ചെയ്യാനുള്ള അവസരം ഒരുക്കിയില്ലെങ്കിൽ കോൺഗ്രസ് സമരത്തിലേക്ക് പോകുമെന്നും ലിജു പറഞ്ഞു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം -ബി.ജെ.പി ആലപ്പുഴ: മംഗലം വാർഡിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് മതിയായ സംരക്ഷണം നൽകുകയും പീഡനക്കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികെളയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി എൻ.ഡി. കൈലാസ് ഉദ്ഘാടനം ചെയ്തു. ശ്യാം കുമാർ അധ്യക്ഷത വഹിച്ചു. വി.എസ്. അനിൽ കുമാർ, വിശ്വവിജയപാൽ, സുധി എസ്. എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.