വിദ്യാർഥി മരിച്ച സംഭവം: മാതാപിതാക്കള്‍ക്ക് ധനസഹായം നല്‍കി

ചൂട്ടുമാലി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനം കുട്ടനാട്: ചൂട്ടുമാലില്‍ എല്‍.പി.ജി സ്‌കൂളിലെ ശൗചാലയ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ജില്ല വിദ്യാഭ്യാസ വകുപ്പില്‍നിന്ന് മാതാപിതാക്കള്‍ക്ക് ധനസഹായം നല്‍കി. ചൂട്ടുമാലില്‍ മുണ്ടുചിറയില്‍ സെബാസ്റ്റ്യൻ എം. ജോസഫി​െൻറ പിതാവ് ബന്‍സന്‍ ജോസഫിനാണ് ജില്ല വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ധനസഹായം നല്‍കിയത്. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജനൂപ് പുഷ്പാകര​െൻറ അധ്യക്ഷതയില്‍ കൂടിയ സർവകക്ഷി യോഗത്തില്‍ തലവടി എ.ഇ.ഒ ശശികുമാര്‍ ജി. വാര്യര്‍ 50,000 രൂപയുടെ ചെക്ക് കൈമാറി. സംഭവത്തെത്തുടര്‍ന്ന് അടച്ചിട്ട ചൂട്ടുമാലി എല്‍.പി.ജി സ്‌കൂള്‍ ഈ അധ്യയനവര്‍ഷത്തില്‍തന്നെ തുറന്നുപ്രവര്‍ത്തിക്കാനും സംഭവം നേരില്‍ കണ്ട സഹപാഠികളായ കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്താനും സ്‌കൂള്‍ മുറിയിലിരുന്ന് വിദ്യാർഥികള്‍ക്ക് പഠിക്കാന്‍ ഭയമായതിനാല്‍ താൽക്കാലിക ഷെഡ് സ്ഥാപിച്ച് പഠനം പുറത്തേക്ക് ആക്കാനും തീരുമാനിച്ചു. ദാരുണസംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മാനേജ്‌മ​െൻറ് പ്രശ്‌നത്തില്‍ ഇടപെടാത്തതിനെത്തുടര്‍ന്ന് യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്‌കൂള്‍ മാനേജറെ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച നേരില്‍ കണ്ട് ചര്‍ച്ച ചെയ്യാമെന്ന് മാനേജര്‍ സമ്മതിച്ചു. മാനേജറുമായി ബന്ധപ്പെടാന്‍ പ്രസിഡൻറ് അടക്കം ഒമ്പത് അംഗം കമ്മിറ്റിയെ യോഗത്തില്‍ ചുമതലപ്പെടുത്തി. 11 വിദ്യാര്‍ഥികളും രണ്ട് സ്ഥിരം അധ്യാപികയും പാചകക്കാരിയും ഉള്‍പ്പെടെ നാല് ജീവനക്കാരുമായാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂള്‍ പൂട്ടിയതോടെ പത്ത് വിദ്യാർഥികളുടെ തുടര്‍പഠനം തുലാസിലായിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതിയുെടയും സ്‌കൂള്‍ പി.ടി.എയുെടയും നാട്ടുകാരുെടയും നേതൃത്വത്തില്‍ സർവകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. വർഗീസ്, അജിത്ത് കുമാര്‍ പിഷാരത്ത്, മണിദാസ് വാസു, സ്‌കൂള്‍ പ്രധാനാധ്യാപിക സുമംഗല, പി.ടി.എ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു. വിവാഹദർശന തിരുനാൾ ചേർത്തല: മുട്ടം സ​െൻറ് മേരീസ് ഫൊറോന പള്ളിയിൽ കന്യാമറിയത്തി​െൻറ വിവാഹദർശന തിരുനാൾ വ്യാഴാഴ്ച ആരംഭിച്ച് 21ന് സമാപിക്കും. 18ന് വൈകീട്ട് 4.30ന് ഫാ. ജോസ് പാലത്തിങ്കലി​െൻറ കാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് തിരുനാൾ കൊടിയേറ്റ്. 19ന് 7.15ന് ദിവ്യബലി. 20ന് വൈകീട്ട് 4.30ന് തിരിവെെഞ്ചരിപ്പ്, 21ന് രാവിലെ 10ന് തിരുനാൾ കുർബാന. ക്ഷയരോഗ നിവാരണ പ്രവർത്തനം അരൂർ: പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ അരൂർ പഞ്ചായത്തിൽ ക്ഷയരോഗ നിവാരണ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡിൽനിന്ന് സന്നദ്ധപ്രവർത്തകരെ ഇതിന് െതരഞ്ഞെടുത്തു. അവർക്കുള്ള പരിശീലനപരിപാടി ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ജയിൻരാജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ജവഹർ പബ്ലിക് ഹെൽത്ത് നഴ്സ് യു.ജെ. പ്രസന്ന എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനം നേടിയവർ എല്ലാ ഞായറാഴ്ചയും ഭവനസന്ദർശനം നടത്തും. ക്ഷയരോഗ ലക്ഷണങ്ങളുള്ളവരെ കഫം പരിശോധനക്ക് അയക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യും. 2020ഒാടുകൂടി ക്ഷയരോഗ നിവാരണം സാധ്യമാക്കുകയാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.