അനധികൃത സ്രോതസ്സുകളില്‍നിന്ന്​ വെള്ളമൂറ്റുന്നത് അനുവദിക്കില്ല ^കലക്ടര്‍

അനധികൃത സ്രോതസ്സുകളില്‍നിന്ന് വെള്ളമൂറ്റുന്നത് അനുവദിക്കില്ല -കലക്ടര്‍ കൊച്ചി: ജില്ല ഭരണകൂടം അംഗീകരിക്കാത്ത സ്രോതസ്സുകളില്‍നിന്ന് വെള്ളം ടാങ്കറുകളില്‍ ഉൗറ്റുന്നത് അനുവദിക്കില്ലെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം വരള്‍ച്ച രൂക്ഷമായ ഘട്ടത്തില്‍ ലഭ്യമായ സ്രോതസ്സുകളില്‍നിന്ന് ജലം ശേഖരിച്ച് ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളില്‍ എത്തിക്കാൻ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് പാറമടകള്‍, തോടുകള്‍, സ്വകാര്യ കിണറുകള്‍ എന്നിവിടങ്ങളില്‍നിന്ന് അനിയന്ത്രിതമായി വെള്ളമൂറ്റി വില്‍പന നടത്തുന്നത് സംബന്ധിച്ച് പരാതികള്‍ കലക്ടര്‍ക്ക് ലഭിച്ചു. ജല വകുപ്പ് പൈപ്പുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ജലം പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഫീല്‍ഡ് പരിശോധന നടത്തുകയും വേണം. സ്രോതസ്സുകളിലെ ജല ഗുണനിലവാര പരിശോധന നടത്തും. തഹസില്‍ദാര്‍മാരും ഭൂജല വകുപ്പും നടപടി സ്വീകരിക്കണം. താലൂക്കുകളില്‍ അനുവദിച്ച വാട്ടര്‍ കിയോസ്‌ക്കുകളുടെ അവസ്ഥ ഇൗ മാസം 22ന് വൈകീട്ട് അഞ്ചിനകം തഹസില്‍ദാര്‍മാര്‍ ദുരന്ത നിവാരണ വിഭാഗം െഡപ്യൂട്ടി കലക്ടര്‍ക്ക് കൈമാറണമെന്നും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.