കൊച്ചി: വിദേശ വിനോദസഞ്ചാരികൾ വഴി കഴിഞ്ഞവർഷം രാജ്യത്തിന് ലഭിച്ചത് 2700 കോടി അമേരിക്കൻ ഡോളറെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ടൂറിസം മേഖലക്ക് മികച്ച വർഷമായിരുന്നു 2017. വിദേശസഞ്ചാരികളുടെ എണ്ണത്തിൽ 15.2 ശതമാനം വർധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു. വിദേശനാണ്യ വിനിമയത്തിൽ 20.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏകദേശം 1,70,000 കോടിയാണ് കഴിഞ്ഞവർഷം മാത്രമുള്ള നേട്ടം. രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 6.88 ശതമാനമാണ് ടൂറിസം മേഖലയുെട സംഭാവന. രാജ്യത്തെ മൊത്തം തൊഴിലവസരത്തിെൻറ 12.36 ശതമാനം ടൂറിസം മേഖലക്ക് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.