ഹജ്ജ് ട്രെയിനർ ഇൻറർവ്യൂ നാളെ

നെടുമ്പാശ്ശേരി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 'ഹജ്ജ് -2018' ​െൻറ പ്രവർത്തനങ്ങൾക്കായുള്ള ഹജ്ജ് ട്രെയിനർമാരാകാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ഇൻറർവ്യൂ വ്യാഴാഴ്ച രാവിലെ 10 മുതൽ കലൂർ വഖഫ് ബോർഡ് ഓഫിസിൽ നടക്കും. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള മുഴുവൻ അപേക്ഷകരും കൃത്യസമയത്ത് വഖഫ് ബോർഡ് ഓഫിസിൽ എത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.