മെട്രോ അലൈൻമെൻറ്: എണ്ണക്കമ്പനികളുടെ ആശങ്ക നീക്കാൻ കെ.എം.ആർ.എൽ

കൊച്ചി: പേട്ട---തൃപ്പൂണിത്തുറ മെട്രോ പാത നിർമാണം അലൈൻമ​െൻറ് സംബന്ധിച്ച് എണ്ണക്കമ്പനികൾ ഉന്നയിച്ച ആശങ്ക പരിഹരിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നടപടി തുടങ്ങി. ഇതി​െൻറ ആദ്യപടിയായി കെ.എം.ആർ.എൽ അധികൃതർ ചൊവ്വാഴ്ച വിവിധ എണ്ണക്കമ്പനികളുടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിർമാണപ്രവർത്തനം പേട്ടക്കും തൃപ്പൂണിത്തുറക്കുമിടയിലെ ഭൂഗർഭ വാതക പൈപ്പ് ലൈനുകളുടെ സുരക്ഷയെ ബാധിക്കുമെന്നും അതിനാൽ അലൈൻമ​െൻറിൽ മാറ്റം വേണമെന്നും െഎ.ഒ.സി, എച്ച്.പി, ബി.പി.സി.എൽ തുടങ്ങിയ എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പൈപ്പ് ലൈനിൽനിന്ന് അഞ്ച് മീറ്റർ മാറിയാകണം നിർമാണ ജോലികൾ എന്നാണ് ആവശ്യം. പേട്ടക്കും തൃപ്പൂണിത്തുറക്കുമിടയിലെ രണ്ട് കിലോമീറ്റർ വീതി കൂട്ടാൻ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവിസസ് (ആർ.െഎ.ടി.ഇ.എസ്) തയാറാക്കിയ അലൈൻമ​െൻറ് അനുസരിച്ച് റോഡിന് മധ്യത്തിലൂടെയാണ് മെട്രോയുടെ തൂണുകൾ. ഇരുവശത്തും 13 മീറ്റർ സ്ഥലം ലഭ്യമായിരിക്കണം. പേട്ടയിൽനിന്ന് എസ്.എൻ ജങ്ഷനിലേക്കുള്ള ദിശയിൽ റോഡി​െൻറ വലതുഭാഗത്തുകൂടിയാണ് പൈപ്പ് ലൈനുകൾ പോകുന്നത്. ഇവിടെനിന്ന് അഞ്ച് മീറ്റർ മാറ്റിയാൽ റോഡി​െൻറ ഇടതുവശത്തെ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. അതിനാൽ, പൈപ്പ് ലൈനുകളുടെ സുരക്ഷ ഉറപ്പാക്കി രണ്ടര മീറ്റർവരെ മാറി നിർമാണജോലികൾ നടത്താമെന്ന നിർദേശമാണ് കെ.എം.ആർ.എൽ മുന്നോട്ടുവെച്ചത്. ഇത് എണ്ണക്കമ്പനികൾ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കെ.എം.ആർ.എല്ലും ഡൽഹി മെട്രോ റെയിൽ കോർപറേഷനും (ഡി.എം.ആർ.സിയും) തയാറാക്കുന്ന നിർദേശങ്ങൾ എണ്ണക്കമ്പനികളുടെ കേന്ദ്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥർ വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. പൈപ്പ്ലൈനുകളിൽനിന്ന് മൂന്ന് മീറ്റർ മാറി മാത്രമേ നിർമാണ ജോലികൾ പാടുള്ളൂവെന്ന നിലവിലെ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെടാനാണ് തീരുമാനമെന്ന് കെ.എം.ആർ.എൽ. എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.