ഓഖി ദുരിതബാധിതർക്ക്​ വിദ്യാധനം 'സ്​നേഹവീടുകൾ' നിർമിക്കും

കൊച്ചി: വൈപ്പിൻ, ചെല്ലാനം, കണ്ണമാലി പ്രദേശത്തെ ഓഖി ദുരിതബാധിതർക്ക് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് അഞ്ച് സ്നേഹവീടും 50 ശൗചാലയവും നിർമിച്ചുനൽകും. ആദ്യ വീടി​െൻറ ശിലാസ്ഥാപനം 19ന് ഉച്ചക്ക് രണ്ടിന് നായരമ്പലം വാടേൽ കടപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് മാനേജിങ് ട്രസ്റ്റി പ്രഫ. കെ.വി. തോമസ് എം.പി, ട്രസ്റ്റിമാരായ എൻ.എൻ. സുഗുണപാലൻ, എം.എ. ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു. മത്സ്യത്തൊഴിലാളി വിധവ മേരി ജോസഫിനാണ് ആദ്യവീട് നിർമിക്കുക. വിഷുക്കൈനീട്ടമായി താക്കോൽദാനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ചെല്ലാനം, കണ്ണമാലി ഭാഗത്ത് നിർമിക്കുന്ന നാല് വീടി​െൻറ നിർമാണവും ഉടൻ തുടങ്ങും. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും കുമ്പളങ്ങി പഞ്ചായത്തുമായി സഹകരിച്ച് ക്ലീൻ വില്ലേജ് പദ്ധതി നടപ്പാക്കുകയും െചയ്യും. പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് പഞ്ചായത്തിലെ 6500 വീട്ടിൽ തുണി സഞ്ചികൾ വിതരണം ചെയ്യും. ഇ--വായന പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. എറണാകുളം പാർലമ​െൻറ് നിയോജകമണ്ഡലത്തിലെ 18 കോളജ്, 76 ഹയർസെക്കൻഡറി സ്കൂൾ, നാല് കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ ഒരുലക്ഷത്തിലേറെ വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. മൊബൈൽ ക്രഷ് ഉദ്ഘാടനം ഇന്ന് കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പരിപാലിക്കുന്നതിന് സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ക്രഷ് ബുധനാഴ്ച വില്ലിങ്ടണ്‍ ഐലൻഡില്‍ പ്രവര്‍ത്തനം ആരംഭിക്കും. നഗരസഭ 29-ാം ഡിവിഷനില്‍ 76-ാം നമ്പര്‍ അംഗന്‍വാടിയുടെ ഭാഗമായ ക്രഷി​െൻറ ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവര്‍ത്തനം. നാല് ജീവനക്കാരെയും നിയോഗിക്കും. 25 കുട്ടികൾക്കാണ് പ്രവേശനം. ഇതര സംസ്ഥാന തൊഴിലാളികളുടെ ആറുമാസം മുതല്‍ മൂന്നു വയസ്സുവരെയുള്ളവരുടെ പകല്‍സമയ പരിചരണമാണ് ക്രഷി​െൻറ ലക്ഷ്യം. കൊച്ചി അര്‍ബന്‍-2 ശിശു വികസന ഓഫിസിനാണ് ക്രഷ് ചുമതല. ക്രഷിൽ പോഷകാഹാരവും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.