യുവാവിനെ അറസ്​റ്റ്​ ചെയ്​തു

ചാരുംമൂട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ചുനക്കര അംബേദ്കർ കോളനിയിൽ അമലിനെയാണ് (18) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിെച്ചന്നതാണ് കേസ്. എൻ.എഫ്.പി.ആറി​െൻറ ദീപജ്വാല ഇന്ന് ചെങ്ങന്നൂർ: സഹോദര​െൻറ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ നിരാഹാരസമരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.എഫ്.പി.ആർ ബുധനാഴ്ച ദീപജ്വാല തെളിക്കും. സംസ്ഥാനതല ഉദ്‌ഘാടനം വൈകീട്ട് 5.30ന് ചെങ്ങന്നൂർ നഗരസഭയുടെ മുൻവശത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.