കായംകുളത്തെ ചെങ്കടലാക്കി സി.പി.എം സ​മ്മേളന റാലി

കായംകുളം: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച റെഡ് വളൻറിയർ മാർച്ചും പ്രകടനവും കായംകുളത്തെ ചെങ്കടലാക്കി. പ്രതിനിധി സമ്മേളനം നടന്ന രണ്ടാംകുറ്റിയിൽനിന്ന് വൈകീട്ട് മൂേന്നാടെ റെഡ് വളൻറിയർ മാർച്ച് തുടങ്ങി. 10,000 വളൻറിയർമാരാണ് അണിനിരന്നത്. നാേലാടെ ജില്ല സെക്രട്ടറി സജി ചെറിയാ​െൻറ നേതൃത്വത്തിലുള്ള പൊതുപ്രകടനം എം.എസ്.എം കോളജിൽനിന്ന് തുടങ്ങി. ഇത് നഗരിയിലെത്തിയശേഷമാണ് വളൻറിയർ മാർച്ച് എത്തിയത്. സമ്മേളന നഗരി തിങ്ങിനിറഞ്ഞതോടെ ലിങ്ക് റോഡിലാണ് പരേഡും സല്യൂട്ട് സ്വീകരണവും നടന്നത്. മറ്റ് മൂന്ന് കേന്ദ്രങ്ങളിൽനിന്നുകൂടി പ്രകടനം എത്തിയതോടെ നഗരം നിശ്ചലമായി. റെഡ് വളൻറിയർമാരുടെ ഒന്നാംനിര മൂന്ന് കിലോമീറ്റർ പിന്നിട്ട് സമ്മേളന നഗരിയിലെത്തിയിട്ടും പകുതിഭാഗം തുടങ്ങിയയിടത്തുതന്നെയായിരുന്നു. കുതിരസവാരിക്കാരായ വളൻറിയർമാരും ഇരുചക്ര സംഘവും മാർച്ചിന് കൊഴുപ്പേകി. ജില്ലയുടെ വിപ്ലവ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന നിശ്ചലദൃശ്യങ്ങൾ പ്രകടനത്തിന് മാറ്റുകൂട്ടി. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് പ്രകടനങ്ങൾ നഗരിയിലേക്ക് എത്തിയത്. മാവേലിക്കര, കാർത്തികപ്പള്ളി ഏരിയകളിൽനിന്നുള്ള പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കാളികളായത്. നഗരമധ്യത്തിലെ സമ്മേളന നഗരി ഉച്ച മുതൽ സജീവമായിരുന്നു. ഗാനമേളയോടെയായിരുന്നു തുടക്കം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവൻ, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, നേതാക്കളായ എം.എ. അലിയാർ, എ. മഹേന്ദ്രൻ, ആർ. നാസർ, ടി.കെ. ദേവകുമാർ, കെ. പ്രസാദ്, പി. അരവിന്ദാക്ഷൻ, ജി. വേണുഗോപാൽ, എം. സുരേന്ദ്രൻ, കെ.എച്ച്. ബാബുജാൻ, പി. ഗാനകുമാർ, എൻ. ശിവദാസൻ, കോശി അലക്സ്, ഡി. ലക്ഷ്മണൻ, യു. പ്രതിഭ ഹരി എം.എൽ.എ, ആർ. രാജേഷ് എം.എൽ.എ, എ.എം. ആരിഫ് എം.എൽ.എ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.