'ഊർജപ്രഭ 2018' 18നും 19നും

മൂവാറ്റുപുഴ: ഊർജസംരക്ഷണവും ഉറവിട മാലിന്യ പരിപാലന സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗ്രാമപഞ്ചായത്തും ഇസാറ്റ് എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന പ്രോജക്ട് പ്രദർശനം 'ഊർജപ്രഭ 2018' 18, 19 തീയതികളിൽ നടക്കും. പേഴയ്ക്കാപ്പിള്ളി ഗവ.ഹൈസ്കൂൾ ഒാഡിറ്റോറിയത്തിൽ പ്രദർശനം വ്യാഴാഴ്ച രാവിലെ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവയും നടക്കും. പായിപ്ര ഗ്രാമപഞ്ചായത്തിനെ ഹരിതവത്കരിക്കാൻ ഇസാറ്റ് എൻ.എസ്.എസ് യൂനിറ്റ് ആരംഭിച്ച 'ഗ്രീൻപായിപ്ര' പദ്ധതിയുടെ തുടർച്ചയായാണ് പ്രദർശനം നടത്തുന്നത്. ശുചിത്വമിഷൻ, കെ.എസ്.ഇ.ബി, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ സ്റ്റാളുകൾ പ്രദർശനനഗരിയിൽ ഒരുക്കിയിട്ടുണ്ട്. ഊർജപ്രഭ 2018​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച ബൈക്ക് റാലി പഞ്ചായത്ത് അംഗം വി.എച്ച്. ഷെഫീഖ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.