അംഗൻവാടി ജീവനക്കാരുടെ സെക്ര​േട്ടറിയറ്റ്​ ധർണ 22ന്​

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22ന് സെക്രേട്ടറിയറ്റ് പടിക്കൽ ധർണ നടത്തും. ഒാണറേറിയവും നൽകുക, അമിത ജോലിഭാരം കുറക്കുക, സീനിയോറിറ്റി അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 18,000രൂപയാക്കുക, പെൻഷൻ പ്രായം ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണയെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എസ്. രമേശ് ബാബു, സി.എക്സ്. ത്രേസ്യ, അന്നമ്മ ജോർജ്, കെ.എ. രാധ, സുദർശിനി, കെ.കെ. ഗിരിജ, പി. ലീല എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.