സിറ്റി ഗ്യാസ്​ പദ്ധതിക്ക്​ മുൻകൈയെടുക്കണം

കൊച്ചി: സിറ്റി ഗ്യാസ് പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. നഗരങ്ങളിൽ അപകടരഹിതമായ പാചകവാതകം വിതരണം ചെയ്യുന്ന പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ്. മുടങ്ങിയ എൽ.എൻ.ജി പൈപ്പ് ലൈൻ പദ്ധതി മുഖ്യമന്ത്രി മുൻകൈയെടുത്ത് വേഗം വർധിപ്പിച്ചത് ജില്ലയുടെ വ്യവസായ വികസനത്തിനും വൈദ്യുതി ലഭ്യതക്കും ഗതാഗത സാധ്യതകൾക്കും കുതിപ്പ് നൽകും. അമ്പലമേട് 300 ഏക്കറിലെ പെേട്രാ കെമിക്കൽ കോംപ്ലക്സ് അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരുടെ പ്രതീക്ഷയാണ്. ഇൻഫോപാർക്ക് വികസനം, സ്മാർട്ട് സിറ്റി എന്നീ സംരംഭങ്ങളിലൂടെ ഐ.ടി വികസന സാധ്യത പരിപൂർണമായി ഉപയോഗപ്പെടുത്തണം. ആമ്പല്ലൂർ ഇലക്േട്രാണിക്സ് പാർക്ക് നിർമാണം ആരംഭിക്കണം. സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണം മുൻഗണന നൽകി പൂർത്തിയാക്കണം. ദേശീയപാത 17 നാലുവരിപ്പാതയാക്കണം. അങ്കമാലി- ശബരി റെയിൽ പാത സാധ്യമാക്കണം. ജലമെേട്രായുടെ പ്രവർത്തനം വേഗത്തിലാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.