ഫോട്ടോഗ്രാഫർമാർക്ക് സഹാപീഡിയയുടെ ഗ്രാൻറ്​

കൊച്ചി: ഓൺലൈൻ എൻസൈക്ലോപീഡിയ സഹാപീഡിയ 25 അമച്വർ, പ്രഫഷനൽ ഫോട്ടോഗ്രാഫർമാർക്ക് ധനസഹായം നൽകുന്നു. രാജ്യത്തെ വൈവിധ്യമാർന്ന സാംസ്കാരികത്തനിമയുടെ ചിത്രങ്ങൾ രേഖപ്പെടുത്തുന്നതിനാണ് ഗ്രാൻറ്. ഫോട്ടോഗ്രാഫർ ദിനേശ് ഖന്നയാണ് ഗ്രാൻറിനായി ഫോട്ടോഗ്രാഫർമാരെ തെരഞ്ഞെടുക്കുന്നത്. 20,000 രൂപയും യാത്രച്ചെലവും നൽകും. ഇന്ത്യൻ സാംസ്കാരികത്തനിമയാണ് പ്രമേയം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18. തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന സാംസ്കാരിക പ്രമേയങ്ങളെക്കുറിച്ച് 500 വാക്കിൽ കവിയാത്ത കുറിപ്പ്, ബയോഡാറ്റ, പ്രസിദ്ധീകരിച്ചതോ ചെയ്തതോ ആയ ജോലിയുടെ പോർട്ട്ഫോളിയോ എന്നിവ സഹിതം അപേക്ഷിക്കണം. യോഗ്യതയും മാനദണ്ഡവും മറ്റും (thtps://www.sahapedia.org/sahapediaframsephotographygrant) എന്ന വെബ്സൈറ്റിൽ ലഭിക്കും. വിരങ്ങൾക്ക്: framse.grant@sahapedia.org
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.