സോളിഡാരിറ്റി ജില്ല കലാജാഥക്ക് തുടക്കം

കൊച്ചി: 'മതസ്വാതന്ത്ര്യം പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' പ്രമേയത്തിലുള്ള സോളിഡാരിറ്റി സംസ്ഥാന കാമ്പയിനി​െൻറ ഭാഗമായി ജില്ല സമിതി സംഘടിപ്പിച്ച വാഹന പ്രചാരണ കലാജാഥക്ക് തുടക്കം. ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനിക്ക് സമീപം നടന്ന മതസൗഹാർദ സംഗമം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. എന്ത്‌ എഴുതണം, ഏത്‌ മതം സ്വീകരിക്കണം, എന്ത്‌ ഭക്ഷിക്കണം എന്ന് തീരുമാനിക്കാനുള്ള പൗരാവകാശം നിഷേധിക്കപ്പെടരുത്. മതത്തി​െൻറ പേരിൽ ന്യൂനപക്ഷങ്ങളെ സർക്കാർ സഹായത്തോടെ വേട്ടയാടുന്നതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന വലിയ വിപത്തെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പി.എം. റഫീഖ് അധ്യക്ഷത വഹിച്ചു. ചെറായി സ​െൻറ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജേക്കബ്‌ കോരോത്ത്‌ മുഖ്യാതിഥിയായി. ഇല്ലത്തുവഴി നൂർ മസ്ജിദ്‌ ഇമാം മെഹ്ബൂബ്‌ കൊച്ചി, ജാഥ ക്യാപ്റ്റൻ എ. അനസ്‌, എസ്‌.ഐ.ഒ ജില്ല ജന. സെക്രട്ടറി നസീഫ് അൻവർ, ജമാഅത്തെ ഇസ്ലാമി വൈപ്പിൻ ഏരിയ പ്രസിഡൻറ് ഐ.എ. ശംസുദ്ദീൻ, ജാഥ കൺവീനർ മൊയ്നുദ്ദീൻ അഫ്സൽ എന്നിവർ സംസാരിച്ചു. പറവൂർ, മുപ്പത്തടം, ശ്രീമൂലനഗരം, കീഴ്മാട്‌, മാറമ്പള്ളി എന്നിവിടങ്ങളിൽ കലാജാഥക്ക്‌ സ്വീകരണം നൽകി. ആദ്യദിന പര്യടനം പെരുമ്പാവൂരിൽ പൊതുസമ്മേളനത്തോടെ അവസാനിച്ചു. സമ്മേളനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സലീം മമ്പാട്‌ മുഖ്യപ്രഭാഷണം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ 'ഭാരതചരിത്ര നരകകാലം' തെരുവു നാടകവും അരങ്ങേറി. ബുധനാഴ്ച കലാജാഥ കോതമംഗലത്തുനിന്ന് ആരംഭിച്ച്‌ മൂവാറ്റുപുഴ, പട്ടിമറ്റം, കുഞ്ചാട്ടുകവല, എച്ച്.എം.ടി ജംങ്ഷൻ, നെട്ടൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകീട്ട്‌ ഏഴിന് മട്ടാഞ്ചേരിയിൽ സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡൻറ് എസ്‌.എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഫോട്ടോ അടിക്കുറിപ്പ്‌ er1 solidarity സോളിഡാരിറ്റി സംസ്ഥാന കാമ്പയിനി​െൻറ ഭാഗമായി ജില്ല സമിതി സംഘടിപ്പിച്ച വാഹന പ്രചാരണ കലാജാഥ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.