സി.പി.എം ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നിയന്ത്രണത്തിലല്ല- ^കോടിയേരി

സി.പി.എം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലല്ല- -കോടിയേരി കൊച്ചി: ഇന്ത്യയിലെ സി.പി.എം ചൈനയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിയന്ത്രണത്തിലല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ, സാർവദേശീയ പ്രശ്നങ്ങളിൽ സോഷ്യലിസത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള ചൈനയുടെ നിലപാടുകളെ സ്വാഗതം ചെയ്യുന്നു. അമേരിക്ക നേതൃത്വം നൽകുന്ന ചൈനീസ്വിരുദ്ധ അച്യുതണ്ടി​െൻറ ഭാഗമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എറണാകുളം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ഇന്ത്യയിലെ സാഹചര്യങ്ങൾക്കനുസൃതമായാണ് സി.പി.എം നയം രൂപപ്പെടുത്തുന്നത്. സാമ്രാജ്യത്വ പക്ഷപാതിത്വമുള്ളവരാണ് സി.പി.എമ്മിനെ ചൈനയുടെ ഏജൻറുമാരായി ചിത്രീകരിക്കുന്നത്. ഇന്ത്യയെ സാമ്രാജ്യത്വത്തി​െൻറ ഭാഗമാക്കിയ സർക്കാറിന് നേതൃത്വം നൽകുന്ന ബി.ജെ.പിയാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. കേന്ദ്രത്തിൽനിന്ന് ബി.ജെ.പി സർക്കാറിനെ പുറത്താക്കാനുള്ള ഒരു അവസരവും സി.പി.എം പാഴാക്കില്ല. എന്നാൽ, വർഗീയതക്കും സാമ്പത്തിക ഉദാരവത്കരണ നയങ്ങൾക്കുമെതിരെ ശക്തമായ നിലപാടെടുക്കാത്ത കോൺഗ്രസുമായാകില്ല ഇതിനുവേണ്ടി കൂട്ടുചേരുക. നയയോജിപ്പുള്ളവരുമായാകും സി.പി.എമ്മി​െൻറ അടവുനയം. ചൈനയെ തകർക്കാനാണ് അമേരിക്ക ചതുർരാഷ്ട്ര സഖ്യമുണ്ടാക്കിയത്. വടക്കൻ കൊറിയയെ തകർക്കാൻ അമേരിക്ക ശ്രമിച്ചപ്പോൾ അവർ സൈനികശേഷി ശക്തിപ്പെടുത്താൻ നിർബന്ധിതരായി. മൂന്നാം ലോക രാജ്യങ്ങളെ കാൽക്കീഴിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. കോൺഗ്രസും മുസ്ലിം ലീഗും മാത്രമായി മാറിയ യു.ഡി.എഫ് തകർച്ചയിലേക്ക് നീങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.