മുന്നണിക്കുള്ളിൽനിന്നുകൊണ്ട്​ സി.പി.​െഎ ഒറ്റയാൻ കളിക്കുന്നു

കൊച്ചി: മുന്നണിക്കുള്ളിൽനിന്ന് സി.പി.െഎ ഒറ്റയാൻ കളിക്കുെന്നന്ന് ജില്ല സമ്മേളനത്തിൽ വിമർശനം. പൊതുചർച്ചയിലാണ് പ്രതിനിധികൾ മുന്നണിയിലെ ഘടകകക്ഷിക്കെതിരെ ആഞ്ഞടിച്ചത്. മുന്നണി മര്യാദ ലംഘിച്ച് സി.പി.െഎയുടെ പോക്ക് അനുവദിക്കണമോ എന്ന് പാർട്ടി തീരുമാനിക്കണം. സി.പി.െഎയുടെ വകുപ്പുകളെല്ലാം സ്വന്തം സാമ്രാജ്യംപോലെ കൊണ്ടുനടക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. ജില്ലയിൽ പാർട്ടിക്കുള്ളിൽ ഇപ്പോൾ എല്ലാ തലത്തിലും െഎക്യമുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. ഇതിന് സംസ്ഥാന നേതൃത്വത്തി​െൻറ ഇടപെടൽ സഹായിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ മുടങ്ങുന്നതിനെ ചില പ്രതിനിധികൾ വിമർശിച്ചു. ഇതിന് പരിഹാരം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഭൂ, ബ്ലേഡ് മാഫിയ ബന്ധമുള്ള നേതാക്കൾ സ്വയം സ്ഥാനമൊഴിയണമെന്ന് ജില്ല സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. എസ്.എഫ്.െഎ, ബാലസംഘം എന്നിവയുടെ ജില്ലയിലെ പ്രവർത്തനം തൃപ്തികരമല്ലെന്നും റിപ്പോർട്ട് വിലിയിരുത്തുന്നു. രാവിലെ ഉദ്ഘാടന സമ്മേളനത്തിൽ പെങ്കടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.