ആവേശമുണർത്തി തണൽ പാരാപ്ലീജിക് കുടുംബസംഗമം

വൈപ്പിൻ: ആടിയും പാടിയും ചൂണ്ടയിട്ടും ഒരു ദിനം. വീടി​െൻറ നാല് ചുമരുകൾക്കിടയിൽ ജീവിതം തള്ളി നീക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു കുഴുപ്പിള്ളി ബീച്ചിന് സമീപം നടന്ന പാരാപ്ലീജിക് കുടുംബസംഗമം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപകടങ്ങളിലൂടെയും രോഗബാധയാലും നട്ടെല്ലിന് ക്ഷതം സംഭവിച്ച നൂറോളം പേരാണ് കുടുംബാംഗങ്ങൾക്കൊപ്പം സംഗമത്തിനെത്തിയത്. തണൽ പാലിയേറ്റിവ് കെയറി​െൻറ 16 യൂനിറ്റുകളുടെയും തണൽ പാരാപ്ലീജിക് കെയറി​െൻറയും ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് കെയർ ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിച്ചത്. ചൂളംവിളിയിലൂടെ മലയാള സിനിമാഗാനങ്ങൾ ആലപിച്ച സിജോയിയുടെ പ്രകടനം വേറിട്ട അനുഭവമായി. ടെലിവിഷൻ താരങ്ങളായ സാജു പറവൂരും അനു മൂവാറ്റുപുഴയും സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം വീൽചെയറിലിരുന്ന് ബോൾ പാസിങ് മത്സരവും നടന്നു. ഒടുവിൽ പിരിയുമ്പോൾ ഭക്ഷ്യവിഭവങ്ങളും ഗൃഹോപകരണങ്ങളുമായി കുടുംബത്തിനുള്ള സമ്മാനവും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. തണൽ രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് രജിത സജീവ്, ബ്ലോക്ക് അംഗം തങ്കമണി ശശി, വാർഡംഗം കെ.കെ. ചെല്ലപ്പൻ, പാലിയേറ്റിവ് കൺസോർഷ്യം ജനറൽ സെക്രട്ടറി കെ. രാധാകൃഷ്ണമേനോൻ, ഫാ. പോൾ കവലക്കാട്ട്, മസ്ജിദുന്നൂർ ഇമാം മെഹബൂബ് കൊച്ചി, നടൻ സീമ ജി. നായർ, തണൽ പാരാപ്ലീജിക് കെയർ ചെയർമാൻ കെ.എസ്. വാസുദേവ ശർമ, കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ വി.ജി. ചന്ദ്രശേഖരൻ, ചെയർമാൻ എം.എം. മുഹമ്മദ് ഉമർ, ബ്ലഡ് േഡാണേഴ്സ് കേരള കൺവീനർ വിനു നായർ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം, ലെഫ്റ്റനൻറ് കേണൽ ലളിത നമ്പ്യാർ എന്നിവർ സംസാരിച്ചു. ഇന്ദ്രിയ സാൻറ്സ് ഡയറക്ടർമാരായ ആനി പോൾ കിഴക്കേടത്ത്, മോളി തോമസ് കിഴക്കേടത്ത്, ജെ.എൻ.ബി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ബേബി ജോസ്, നിമ്മി ദീപക് എന്നിവരെ ആദരിച്ചു. വീൽചെയറുകളും ചടങ്ങിൽ വിതരണം ചെയ്തു. കൺവീനർ രാജീവ് പള്ളുരുത്തി സ്വാഗതവും േപ്രാഗ്രാം കൺവീനർ കെ.കെ. അബ്്ദുൽ ഖയ്യൂം നന്ദിയും പറഞ്ഞു. photos er2 Dr.K.K.Joshi inaugurating the meet പാരാപ്ലീജിക് കുടുംബസംഗമം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യുന്നു er3 paraplegic audience പാരാപ്ലീജിക് കുടുംബസംഗമ സദസ്സ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.